നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ; 21,900 ലെവലിന് താഴേക്ക് നീങ്ങിയാല്‍ മാന്ദ്യം തുടരും

നിഫ്റ്റി 97.70 പോയിന്റ് (0.44 ശതമാനം) ഉയര്‍ന്ന് 22,055.20ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 21,900നു മുകളില്‍ നിലനിന്നാല്‍ പോസിറ്റീവ് ചായ്‌വ് തുടരും.

നിഫ്റ്റി ഉയര്‍ന്ന്‌ 21,990.90ല്‍ വ്യാപാരം ആരംഭിച്ചു. രാവിലെ 21,950.30 എന്ന ഇന്‍ട്രാഡേ താഴ്ന്ന നിലവാരം പരീക്ഷിച്ചു. സൂചിക ക്രമേണ ഉയര്‍ന്ന് 22,055.20ല്‍ ക്ലോസ് ചെയ്യുന്നതിന് മുമ്പ് ഇന്‍ട്രാഡേയിലെ ഉയര്‍ന്ന നിലവാരമായ 22,131.30ല്‍ എത്തി.
മെറ്റല്‍, എഫ്.എം.സി.ജി, ഫാര്‍മ, ഓട്ടോ എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍. 1,460 ഓഹരികള്‍ ഉയര്‍ന്നു, 1,031 ഓഹരികള്‍ ഇടിഞ്ഞു, 112 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.
നിഫ്റ്റി 50യില്‍ ബി.പി.സി.എല്‍ , എന്‍.ടി.പി.സി, പവര്‍ഗ്രിഡ്, ഹീറോ മോട്ടോക്കോര്‍പ്പ് എന്നിവയ്ക്കാണ് ഏറ്റവും ഉയര്‍ന്ന നേട്ടം. ടി.സി.എസ്, സിപ്ല, എല്‍.ടി മൈന്‍ഡ് ട്രീ, ഇന്‍ഫോസിസ് എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. എങ്കിലും സൂചിക പ്രതിദിന ചാര്‍ട്ടില്‍ ചെറിയ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി തലേദിവസത്തെ മെഴുകുതിരിയുടെ ഉള്ളില്‍ ക്ലോസ് ചെയ്തു. ഈ മെഴുകുതിരി ഒരു ബുള്ളിഷ് ഹറാമി പാറ്റേണ്‍ പോലെ കാണപ്പെടുന്നു. ഈ പാറ്റേണ്‍ സൂചിപ്പിക്കുന്നത് ബെയറിഷ് ട്രെന്‍ഡ് റിവേഴ്‌സ് ചെയ്യുമെന്നാണ്. സ്ഥിരീകരണത്തിനായി, വരും ദിവസം സൂചിക ഹറാമി പാറ്റേണിന് മുകളില്‍ ട്രേഡ് ചെയ്തു നിലനില്‍ക്കണം. നിഫ്റ്റിക്ക് 21,985ല്‍ ഇന്‍ട്രാ ഡേ പിന്തുണയുണ്ട്. പ്രതിരോധം 22,130 ആണ്. പോസിറ്റീവ് ട്രെന്‍ഡിന്, സൂചിക 22,130 ലെവലിനെ മറികടക്കേണ്ടതുണ്ട്. സൂചിക 21,900 ലെവലിന് താഴേക്ക് നീങ്ങിയാല്‍ സമീപകാല മാന്ദ്യം തുടരും.


ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 21,985-21,900-21,800
പ്രതിരോധം 22,130-22,230-22,325
(15-മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 21,750 -21,150
പ്രതിരോധം 22,250 -22,800.

ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 66.80 പോയിന്റ് നഷ്ടത്തില്‍ 47,421.10ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലാക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഇടിവ് തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
സൂചികയ്ക്ക് 47,250 ലെവലില്‍ ട്രെന്‍ഡ് ലൈന്‍ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്താല്‍ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അല്ലെങ്കില്‍, പിന്തുണതലത്തില്‍ നിന്ന് ഒരു പുള്‍ബാക്ക് റാലി പ്രതീക്ഷിക്കാം.

ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 47,400 -47,150 -46,900
പ്രതിരോധ നിലകള്‍
47,700 -47,950 -48,200
(15-മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക്
ഹ്രസ്വകാല സപ്പോര്‍ട്ട് 46,650 -45,700
പ്രതിരോധം 47,750 -48,500.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it