സൂചകങ്ങൾ പോസിറ്റീവ് പ്രവണതയിൽ; ബുള്ളിഷ് ട്രെൻഡ് തുടരാൻ സാധ്യത
നിഫ്റ്റി ഇന്നലെ 3.15 പോയിന്റ് (0.02 ശതമാനം) നഷ്ടത്തോടെ 19,993.20-ൽ സെഷൻ അവസാനിപ്പിച്ചു. ബുള്ളിഷ് പ്രവണത തുടരാൻ സൂചിക 20,000-ന് മുകളിൽ വ്യാപാരം ചെയ്തു നിലനിർത്തണം.
ഇന്നലെ രാവിലെ നിഫ്റ്റി ഉയർന്ന് 20,110.20 ൽ പോസിറ്റീവ് പക്ഷപാതത്തോടെയാണ് വ്യാപാരം തുടങ്ങിയത്. എന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരുന്നതിൽ പരാജയപ്പെട്ടു.19,914.70 എന്ന ഇൻട്രാഡേയിലെ താഴ്ന്ന നിലയിലെത്തി. 19,993.20 ൽ ക്ലോസ് ചെയ്തു.
ഐടിയും ഫാർമയും ഒഴികെയുള്ള എല്ലാ മേഖലകളും നഷ്ടത്തിലാണ് അവസാനിച്ചത്. മീഡിയ, റിയൽറ്റി, മെറ്റൽ, പിഎസ്‌യു ബാങ്ക് എന്നിവയാണ് കൂടുതൽ നഷ്ടമുണ്ടാക്കിയ മേഖലകൾ. വിപണിഗതി നെഗറ്റീവ് ആയിരുന്നു, 352 ഓഹരികൾ ഉയർന്നു, 1957 ഇടിഞ്ഞു, 117 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ടിസിഎസ്, എൽ ആൻഡ് ടി, ഇൻഫോസിസ്, ഡിവിസ് ലാബ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ബിപിസിഎൽ, പവർ ഗ്രിഡ്, എൻടിപിസി, അദാനി എന്റർപ്രൈസസ് എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.
മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പക്ഷപാതം കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. പ്രതിദിന ചാർട്ടിൽ, സൂചിക നീണ്ട ബ്ലാക്ക് കാൻഡിൽ (black candle)രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 20,000-20,040 ഏരിയയിൽ പ്രതിരോധമുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് മുകളിൽ വ്യാപാരം നടത്തുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 20350 ലെവലിൽ തുടരും. 20,000 എന്ന പ്രതിരോധ നിലയ്ക്ക് താഴെ, സൂചിക കുറച്ച് ദിവസത്തേക്ക് സമാഹരണം നടത്താം.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,950-19,875-19,800
റെസിസ്റ്റൻസ് ലെവലുകൾ
20,040-20,110-20,200
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 59.35 പോയിന്റ് നഷ്ടത്തിൽ 45,511.35 ൽ ക്ലോസ് ചെയ്തു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. ഒപ്പം ആക്കം സൂചകങ്ങളും പോസിറ്റീവ് പ്രവണത കാണിക്കുന്നു. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി മുമ്പത്തെ ക്ലോസുകൾക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക 45,500 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ ബുള്ളിഷ് ട്രെൻഡ് തുടരും. ഹ്രസ്വകാല പ്രതിരോധം 46,300 ൽ തുടരുന്നു. 45,500 നു താഴെ, നെഗറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
45,400 -45,200 -45,000
പ്രതിരോധ നിലകൾ
45,650- 45,880 -46,050
(15 മിനിറ്റ് ചാർട്ടുകൾ)