Begin typing your search above and press return to search.
നിഫ്റ്റിക്ക് 25,435 ൽ ഇൻട്രാഡേ പ്രതിരോധം; പ്രതിരോധ നിലയെ മറികടന്നാൽ ബുള്ളിഷ് ട്രെൻഡ് ഇന്നും തുടരും
നിഫ്റ്റി 470.45 പോയിന്റ് (1.89%) ഉയർന്ന് 25,388.90 എന്ന റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ഇൻട്രാഡേ റെസിസ്റ്റൻസ് ആയ 25,435 നു മുകളിൽ സൂചിക നീങ്ങിയാൽ പോസിറ്റീവ് ചായ്‌വ് തുടരും.
നിഫ്റ്റി ഉയർന്ന് 25,059.70ൽ വ്യാപാരം ആരംഭിച്ചു. രാവിലെ വ്യാപാരത്തിൽ 24,941.40 എന്ന താഴ്ന്ന നിലവാരത്തിലെത്തി. ഉച്ചകഴിഞ്ഞു സൂചിക കുത്തനെ കയറി റെക്കോർഡ് ഉയരമായ 25,433.30 പരീക്ഷിച്ചു. 25,388.90 ൽ ക്ലോസ് ചെയ്തു.
എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. മെറ്റൽ, ഓട്ടോ, പൊതുമേഖലാ ബാങ്ക്, ഐടി മേഖലകളാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. 1522 ഓഹരികൾ ഉയരുകയും 1069 ഓഹരികൾ ഇടിയുകയും 112 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റി സൂചികയ്ക്ക് കീഴിലുള്ള എല്ലാ ഓഹരികളും ഉയർന്നു ക്ലോസ് ചെയ്തു. ഹിൻഡാൽകോ, എയർടെൽ, എൻടിപിസി, ശ്രീറാം ഫിനാൻസ് എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്.
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ നീണ്ട വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ പോസിറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 25,435 ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. പിന്തുണ 25,300 ആണ്. 25,435 എന്ന പ്രതിരോധ നിലയെ മറികടന്നാൽ ബുള്ളിഷ് ട്രെൻഡ് ഇന്നും തുടരും. അല്ലെങ്കിൽ, സൂചിക കുറച്ച് ദിവസത്തേക്ക് ഈ ലെവലിന് താഴെയായി സമാഹരിക്കപ്പെട്ടേക്കാം.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 25,300 -25,200 -25,100
പ്രതിരോധം 25,435 -25,525 -25,600
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 25,350 -24,800
പ്രതിരോധം 25,850 -26,350.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 762.40 പോയിൻ്റ് നേട്ടത്തിൽ 51,772.40 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി 51,750 എന്ന പ്രതിരോധത്തിന് തൊട്ടുമുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ആക്കം കാളകൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്. സൂചിക 51,850 ലെവലിൽ ഇൻട്രാഡേ പ്രതിരോധം നേരിടുന്നു. ഈ നിലയ്ക്ക് മുകളിൽ സൂചിക നീങ്ങിയാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം.
ഇൻട്രാഡേ സപ്പോർട്ട്
51,600 -51,400 -51,200
പ്രതിരോധം
51,850 -52,075 -52,300
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക്
പിന്തുണ 51,750 -50,700
പ്രതിരോധം 52,775 -53,400.
Next Story
Videos