നിഫ്റ്റി 19,500 ൽ പ്രതിരോധം നേരിടുന്നു
നിഫ്റ്റി ഇന്നലെ 29.45 പോയിന്റ് (0.15 ശതമാനം) നേട്ടത്തോടെ 19,413.75 ലാണ് അവസാനിച്ചത്. നിഫ്റ്റി 19,500-ൽ പ്രതിരോധം നേരിടുന്നു.
നിഫ്റ്റി ഉയർന്ന് 19,495.20 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ റെക്കോർഡ് ഉയരമായ 19,567 പരീക്ഷിച്ചു. എന്നാൽ കുതിപ്പ് തുടരുന്നതിൽ സൂചിക പരാജയപ്പെട്ടു. കുത്തനെ ഇടിഞ്ഞ് 19,385.80 എന്ന താഴ്ന്ന നിലയിലെത്തി.19413.75 ൽ ക്ലോസ് ചെയ്തു.
ഐടി, റിയൽറ്റി, ധനകാര്യ സേവനങ്ങൾ, ലോഹം എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, പൊതുമേഖലാ ബാങ്കുകൾ, മീഡിയ, ഓട്ടോ, എഫ്എംസിജി എന്നിവയ്ക്കാണ് പ്രധാന നഷ്ടം.
വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 759 ഓഹരികൾ ഉയർന്നു, 1494 എണ്ണം ഇടിഞ്ഞു. 142 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ടി.സി.എസ്, ഹിൻഡാൽകോ, ഇൻഫോസിസ്, ടെക് മഹീന്ദ്ര എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ പവർ ഗ്രിഡ്, യുപിഎൽ, കോൾ ഇന്ത്യ, മാരുതി എന്നിവയ്ക്കാണു പ്രധാന നഷ്ടം.
സൂചിക ഇടക്കാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ (momentum indicators) പോസിറ്റീവ് സൂചന കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ (black candle)രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. സൂചിക 19,567 എന്ന റെക്കോർഡ് ഉയരം പരീക്ഷിച്ചു, പക്ഷേ ആക്കം തുടരുന്നതിൽ പരാജയപ്പെട്ടു, സൂചിക താഴ്ന്നു ക്ലോസ് ചെയ്തു.
നിലവിൽ നിഫ്റ്റി 19,500 ൽ പ്രതിരോധം നേരിടുന്നു. ബുള്ളിഷ് പ്രവണത തുടരാൻ സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്. നിഫ്റ്റിക്ക് 19300-19250 ന്റെ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ, വരും ദിവസങ്ങളിൽ കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം. അല്ലെങ്കിൽ, സമാഹരണം കുറച്ച് ദിവസം കൂടി തുടർന്നേക്കാം.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,385-19,320-19,250
റെസിസ്റ്റൻസ് ലെവലുകൾ
19,450-19,500-19,567
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 25.60 പോയിന്റ് നേട്ടത്തിൽ 44,665.05 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, സൂചിക ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടു മുകളിൽ ക്ലോസ് ചെയ്തു.
ഹ്രസ്വകാല പിന്തുണ 44,500 ൽ തുടരുന്നു. സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ ഹ്രസ്വകാല ട്രെൻഡ് താഴേക്ക് തിരിയാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 44,800 ലാണ്. ഒരു പുൾബാക്ക് റാലിക്ക്, സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,600 -44,400 -44,200
പ്രതിരോധ നിലകൾ
44,800 -45,000 -45,150
(15 മിനിറ്റ് ചാർട്ടുകൾ)