നിഫ്റ്റിക്ക് 22,500ന് മുകളില്‍ നിലനില്‍ക്കാനായില്ലെങ്കില്‍ കൂടുതല്‍ വീഴ്ച്ചയ്ക്ക് സാധ്യത

നിഫ്റ്റി 234.40 പോയിൻ്റ് (1.03 ശതമാനം) ഇടിഞ്ഞ് 22,519.40ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഹ്രസ്വകാല സപ്പോർട്ട് ലെവലായ 22,500ന് താഴെ നിലനിന്നാൽ ഇടിവ് തുടരും.

നിഫ്റ്റി താഴ്ന്ന് 22,677.40ൽ വ്യാപാരം തുടങ്ങി. ഇടിവ് തുടർന്നു. 22,519.40ൽ ക്ലോസ് ചെയ്യുന്നതിന് മുമ്പ് 22,503.80 എന്ന താഴ്ന്ന നിലയിലെത്തി. എല്ലാ മേഖലകളും നഷ്ടത്തിൽ ആയിരുന്നു. ഫാർമ, പൊതുമേഖലാ ബാങ്ക്, മീഡിയ, എഫ്.എം.സി.ജി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ.

വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 826 ഓഹരികൾ ഉയർന്നു, 1630 ഓഹരികൾ ഇടിഞ്ഞു, 136 എണ്ണം മാറ്റമില്ലാതെ തുടരുന്നു. നിഫ്റ്റിയിൽ ഡിവിസ് ലാബ്, ബജാജ് ഓട്ടോ, ടാറ്റാ മോട്ടോഴ്‌സ്, ടി.സി.എസ് എന്നിവയാണ് ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, മാരുതി, പവർ ഗ്രിഡ്, ടൈറ്റൻ എന്നിവയക്കാണ് കൂടുതൽ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. എങ്കിലും സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി 22,500 എന്ന ഹ്രസ്വകാല സപ്പോർട്ട് ലെവലിന് സമീപം ക്ലോസ് ചെയ്തു. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അല്ലെങ്കിൽ, പിന്തുണ തലത്തിൽ നിന്ന് ഒരു പുൾബായ്ക്ക് റാലി പ്രതീക്ഷിക്കാം.


ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 22,500 -22,425 -22,350

പ്രതിരോധം 22,565 -22,630 -22,700

(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ ട്രേഡിംഗ്:

ഹ്രസ്വകാല പിന്തുണ 22,500 -21,850

പ്രതിരോധം 23,000 -23,500.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 422.05 പോയിൻ്റ് നഷ്ടത്തിൽ 48,564.55ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. എങ്കിലും സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി 48,500 എന്ന ഹ്രസ്വകാല സപ്പോർട്ട് ലെവലിനടുത്ത് ക്ലോസ് ചെയ്തു. സൂചിക സപ്പോർട്ട് ലെവലിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഡൗൺ ട്രെൻഡ് തുടരാം. 48,660 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. ഒരു പുൾ ബായ്ക്ക് റാലിക്ക് സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.


ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 48,500 -48,300 -48,100

പ്രതിരോധ നിലകൾ 48,660 -48,830 -49,000

(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡർമാർക്ക്

ഹ്രസ്വകാല സപ്പോർട്ട് 48,500 -47,000

പ്രതിരോധം 49,500 -50,500.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it