വിപണിയില്‍ ബുള്ളിഷ് പ്രവണത തുടരാന്‍സാധ്യത; നിഫ്റ്റിക്ക് 21,000ല്‍ പിന്തുണ

നിഫ്റ്റി ഇന്നലെ 256.35 പോയിന്റ് (1.23 ശതമാനം) നേട്ടത്തോടെ 21,182.70 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചിക 21000-ന് മുകളിൽ തുടരുന്നിടത്തോളം ബുള്ളിഷ് ആക്കം തുടരും.

നിഫ്റ്റി ഗണ്യമായി ഉയർന്ന് 21,110.40 ൽ വ്യാപാരം ആരംഭിച്ചു. ഈ ബുള്ളിഷ് ട്രെൻഡ് സെഷനിലുടനീളം തുടർന്നു. 21,182.70 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 21,210.90 ൽ റെക്കോർഡ് ഉയരം പരീക്ഷിച്ചു. മാധ്യമങ്ങൾ ഒഴികെ എല്ലാ മേഖലകളും നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. റിയൽറ്റി, ഐടി, സ്വകാര്യ ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. 1250 ഓഹരികൾ ഉയർന്നു, 1100 എണ്ണം ഇടിഞ്ഞു, 134 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിപണിഗതി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റിയിൽ ടെക് മഹീന്ദ്ര, എൽ.ടി.ഐ മെെൻഡ് ട്രീ, ഇൻഫോസിസ്, വിപ്രാേ എന്നിവ കൂടുതൽ നേട്ടം ഉണ്ടാക്കിയപ്പോൾ പവർഗ്രിഡ്, എച്ച്ഡിഎഫ്സി ലെെഫ്, നെസ്ലെ, സിപ്ല എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങളും പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി (white candle) മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ആക്കം ബുള്ളുകൾക്ക് അനുകൂലമായി തുടരുന്നു എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സൂചികയ്ക്ക് 21,000 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരാം. ഹ്രസ്വകാല പ്രതിരോധം 21,400 ലാണ്.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 21,135-21,070-21,020

റെസിസ്റ്റൻസ് ലെവലുകൾ

21,210-21,275-21,350

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ വ്യാപാരികൾക്ക് ഹ്രസ്വകാല സപ്പോർട്ട് 21,000-20,600

പ്രതിരോധം 21,400 -21,800.


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 640.05 പോയിന്റ് നേട്ടത്തോടെ 47,732.30 എന്ന റെക്കോർഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാമെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സൂചികയ്ക്ക് 47,300-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിൽ സൂചിക അടുത്ത ഹ്രസ്വകാല പ്രതിരോധം 48,000 പരീക്ഷിച്ചേക്കാം.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 47,675 -47,500 -47,350

പ്രതിരോധ നിലകൾ

47,930 -48,125 -48,300

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡർമാർക്കു ഹ്രസ്വകാല സപ്പോർട്ട് 47,300 -46,400 പ്രതിരോധം 48,000 - 49,000.

(Stock market investment is subject to market risk, please do prior study before making any investment decisions)

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it