മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണതയിൽ; നിഫ്റ്റിയിൽ ബുള്ളിഷ് ട്രെൻഡ് തുടർന്നേക്കാം
(ജനുവരി 12 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)
നിഫ്റ്റി 247.35 പോയിന്റ് (1.14 ശതമാനം) ഉയർന്ന് 21,894.55 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 21,835ന് മുകളിൽ തുടർന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 21,773.60 ൽ വ്യാപാരം തുടങ്ങി. ഈ ട്രെൻഡ് സെഷനിലുടനീളം തുടർന്നു. 21,894.55 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 21,928.30 എന്ന റെക്കോർഡ് നില പരീക്ഷിച്ചു. ഐ.ടി, ബാങ്കുകൾ, എഫ്.എം.സി.ജി, ലോഹം എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. 1257 ഓഹരികൾ ഉയർന്നു, 1137 ഓഹരികൾ ഇടിഞ്ഞു, 120 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ഇൻഫോസിസ്, ഒ.എൻ.ജി.സി, ടെക് മഹീന്ദ്ര, എൽ.ടി.ഐ, മെെൻഡ് ട്രീ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ സിപ്ല, അപ്പോളോ ഹോസ്പിറ്റൽസ്, അൾട്രാ ടെക് സിമന്റ്, ബജാജ് ഫിൻ സെർവ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി എക്കാലത്തെയും ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 21,835 ലാണ്, ഇൻട്രാഡേ പ്രതിരോധം 21930ലും. നിഫ്റ്റി 21,930 ലെവലിനു മുകളിലാണെങ്കിൽ, ബുള്ളിഷ് ട്രെൻഡ് തുടരും. അടുത്ത ഹ്രസ്വകാല പ്രതിരോധം 22,350 ലെവലിലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
21,850 -21,800 -21,725
റെസിസ്റ്റൻസ് ലെവലുകൾ
21,930 -22,000 -22,075
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ട്രേഡേഴ്സിനു ഹ്രസ്വകാല സപ്പോർട്ട് 21,835 -21,500
പ്രതിരോധം 22,350 -22,750.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 271.4 5 പോയിന്റ് നേട്ടത്തിൽ 47,709.80ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 47,850 ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. സൂചിക ഈ ലെവലിനെ മറികടക്കുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് വരും ദിവസങ്ങളിലും തുടരാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 47,400ലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 47,640 -47,460 -47,300
പ്രതിരോധ നിലകൾ
47,850 -48,050 -48,250
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 47,400 -46,500
പ്രതിരോധം 48,650 - 49,700.