പുതിയ വാരത്തിൽ വിപണിയിൽ പോസിറ്റീവ് പ്രവണത?
നിഫ്റ്റി 17.8 പോയിന്റ് (0.10 ശതമാനം) ഉയർന്ന് 18,314.80ലാണ് ക്ലോസ് ചെയ്തത്. 18,350-ന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ പോസിറ്റീവ് ആക്കം തുടരും.
നിഫ്റ്റി അൽപം താഴ്ന്ന് 18,273.80 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ തന്നെ 18,194.60 ലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. പിന്നീട് സൂചിക ക്രമേണ ഉയർന്ന് 18,342.80 എന്ന ദിവസത്തിലെ ഉയർന്ന നിലയിലെത്തി, 18,314.80 ൽ ക്ലോസ് ചെയ്തു.
ഓട്ടോ, ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ, എഫ്എംസിജി തുടങ്ങിയ മേഖലകൾ നേട്ടമുണ്ടാക്കിയപ്പോൾ മെറ്റൽ, മീഡിയ, ഫാർമ, റിയൽറ്റി, ഐടി എന്നിവ നഷ്ടത്തിലായി. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 954 ഓഹരികൾ ഉയർന്നു, 1215 എണ്ണം ഇടിഞ്ഞു, 199 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ഐഷർ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസ് ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ പ്രധാന നഷ്ടം ഹിൻഡാൽകോ, ബിപിസിഎൽ, പവർ ഗ്രിഡ്, എൻടിപിസി എന്നിവയ്ക്കാണ്.
മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും സൂചികയുടെ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിന്റെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. ഇവയെല്ലാം കൂടുതൽ ഉയർച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു. നിഫ്റ്റിക്ക് 18,350 ലെവലിൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. ഈ നിലയ്ക്ക് മുകളിൽ സൂചിക ക്ലോസ് ചെയ്യുകയാണെങ്കിൽ ബുള്ളിഷ് ട്രെൻഡ് പുനരാരംഭിക്കും. അല്ലെങ്കിൽ, സമീപകാല സമാഹരണം തുടരാം. 18,250ൽ സപ്പോർട്ട് തുടരുന്നു. ഈ നിലയ്ക്ക് താഴെ, അൽപ്പം നെഗറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
18,285-18,230-18,170
റെസിസ്റ്റൻസ് ലെവലുകൾ
18,350-18,400-18,45
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 318.25 പോയിന്റ് നേട്ടത്തിൽ 43,793.60 ലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, മൊമെന്റം സൂചകങ്ങൾ ഒരു പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിൽ തുടരുന്നു. ഇത് പോസിറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി 43,700 എന്ന മുൻ പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്തു. ഇതെല്ലാം സൂചിപ്പിക്കുന്നത് ആക്കം കാളകൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്. അടുത്ത ഹ്രസ്വകാല പ്രതിരോധം 44,150 ലെവലിൽ തുടരും. സപ്പോർട്ട് ലെവൽ 43,700 ന് താഴെ, അല്പം നെഗറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
43,635 - 43,430 - 43,250
പ്രതിരോധ നിലകൾ
43,850 -44,000 -44,200
(15 മിനിറ്റ് ചാർട്ടുകൾ)