മൊമെന്റം സൂചകങ്ങള്‍ നിഷ്പക്ഷനിലയില്‍; നിഫ്റ്റിക്ക് 22,250-22,180ല്‍ പിന്തുണ

നിഫ്റ്റി 246.90 പോയിന്റ് (1.10 ശതമാനം) ഇടിഞ്ഞ് 22,272.50ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 22,250-22,180 എന്ന സപ്പോര്‍ട്ട് ഏരിയയ്ക്ക് താഴെ ട്രേഡ് ചെയ്തു നിലനിന്നാല്‍ ഡൗണ്‍ ട്രെന്‍ഡ് തുടരും.

നിഫ്റ്റി താഴ്ന്ന് 22,339.10ല്‍ വ്യാപാരം തുടങ്ങി. സെഷനിലുടനീളം ഇടിവ് തുടര്‍ന്നു. 22,272.50ല്‍ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 22.259.60 എന്ന താഴ്ന്ന നിലയിലെത്തി.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

എല്ലാ മേഖലകളും താഴ്ന്നു. മാധ്യമങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍, ധനകാര്യ സേവനങ്ങള്‍, സ്വകാര്യ ബാങ്കുകള്‍ എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടമുണ്ടായത്.
വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 423 ഓഹരികള്‍ ഉയര്‍ന്നു. 2,054 എണ്ണം ഇടിഞ്ഞു, 115 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിയില്‍ ഒ.എന്‍.ജി.സി, ഹിന്‍ഡാല്‍കോ, മാരുതി, നെസ്ലെ എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ശ്രീറാം ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, വിപ്രോ, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ കൂടുതല്‍ നഷ്ടത്തിലായി.
നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് താഴെയാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങള്‍ നിഷ്പക്ഷനില കാണിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലാക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. സൂചികയ്ക്ക് 22,250-22,180ല്‍ പിന്തുണയുണ്ട്. ഈ ലെവലുകള്‍ക്ക് താഴെയാണ് സൂചിക ട്രേഡ് ചെയ്തു നില്‍ക്കുന്നതെങ്കില്‍ വരും ദിവസങ്ങളിലും ഇടിവ് തുടരാം. 22,350 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം.


ഇന്‍ട്രാഡേ ലെവലുകള്‍:

പിന്തുണ 22,250 -22,180 -22,100
പ്രതിരോധം 22,350 -22,425 -22,500
(15-മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 21,850 -21200
പ്രതിരോധം 22,500 -23,000.

ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 791.30 പോയിന്റ് നഷ്ടത്തില്‍ 47,773.25ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. എന്നാല്‍ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ് ക്ലോസ് ചെയ്തത്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലാക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 47,700 ലെവലില്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാല്‍ മാന്ദ്യം തുടരും. അടുത്ത ഹ്രസ്വകാല പിന്തുണ 47,200-47,000 ഏരിയയില്‍ തുടരുന്നു. 48,000 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം. ഒരു പുള്‍ബാക്ക് റാലിക്ക്, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
47,700-47,450-47,200
പ്രതിരോധ നിലകള്‍
48,000-48,200-48,500
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്കു ഹ്രസ്വകാല സപ്പോര്‍ട്ട് 47,000-46000
പ്രതിരോധം 48,500-49,500.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it