വിപണിയില്‍ മാന്ദ്യം തുടരാന്‍ സാധ്യത?
നിഫ്റ്റി തിങ്കളാഴ്ച 6.25 പോയിന്റ് (0.03 ശതമാനം) നേട്ടത്തോടെ 19,434.55 ൽ സെഷൻ അവസാനിപ്പിച്ചു. പോസിറ്റീവ് പ്രവണത ആകാൻ സൂചിക 19,480-ന് മുകളിൽ വ്യാപാരം ചെയ്തു നിലനിർത്തണം. അല്ലെങ്കിൽ, മാന്ദ്യം തുടരാം.
നിഫ്റ്റി താഴ്ന്ന് 19,383.90 ൽ വ്യാപാരം തുടങ്ങി. ഈ ട്രെൻഡ് തുടർന്ന് രാവിലെ വ്യാപാരത്തിൽ 19,257.90 എന്ന ഇൻട്രാഡേ താഴ്ന്ന നിലവാരം പരീക്ഷിച്ചു. പിന്നീട് സൂചിക ക്രമേണ ഉയർന്ന് 19,465.80 എന്ന ദിവസത്തെ ഉയർന്ന നിലവാരം പരീക്ഷിച്ചിട്ട് ഒടുവിൽ 19,434.55 ൽ ക്ലോസ് ചെയ്തു.
മാധ്യമങ്ങൾ, ഐടി, എഫ്എംസിജി എന്നിവ നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. മറ്റെല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. മെറ്റൽ, പൊതുമേഖലാ ബാങ്ക്, റിയൽറ്റി, ധനകാര്യ സേവനങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 808 ഓഹരികൾ ഉയർന്നു, 1445 എണ്ണം ഇടിഞ്ഞു, 154 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിക്ക് കീഴിൽ എൽ&ടി മൈൻഡ് ട്രീ, ഇൻഫോസിസ്, ഡിവിസ് ലാബ്, ഹിന്ദുസ്ഥാൻ യൂണി ലീവർ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം അദാനി എന്റർപ്രൈസസ്, ജെഎസ്ഡബ്ള്യു, ഹിൻഡാൽകാേ, എസ്ബിഐ എന്നിവയ്ക്കാണ്.
സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. ആക്കസൂചകങ്ങൾ താഴോട്ടുള്ള പക്ഷപാതം കാണിക്കുന്നു. പക്ഷേ, സൂചിക പ്രതിദിന ചാർട്ടിൽ ഒരു ചെറിയ വെെറ്റ് കാൻഡിൽ(white candle) രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു തൊട്ടുമുകളിൽ ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 19,480-ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. പോസിറ്റീവ് ട്രെൻഡിലേക്കു കയറാൻ, സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങേണ്ടതുണ്ട്. സൂചിക 19,385 ലെ ഇൻട്രാഡേ പിന്തുണയ്‌ക്ക് താഴെ വ്യാപാരം ചെയ്തു നിലനിന്നാൽ ഇന്ന് കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം. അടുത്ത ഹ്രസ്വകാല പിന്തുണ 19,300 -18,900 ലെവലിൽ തുടരുന്നു.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,385-19,320-19,250
റെസിസ്റ്റൻസ് ലെവലുകൾ
19,480-19,550-19,620
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 108.15 പോയിന്റ് നഷ്ടത്തിൽ 44,090.95ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ തുടരുന്നു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി മെഴുകുതിരി (doji candlestick)രൂപപ്പെടുത്തി മുമ്പത്തെ മെഴുകുതിരിക്കു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ താഴ്ചയുടെ തുടർച്ചയെ സൂചിപ്പിക്കുന്നു. സൂചിക 44,000-ന് താഴെ നീങ്ങിയാൽ ഇടിവ് ഇന്നും തുടരും. അടുത്ത ഹ്രസ്വകാല പിന്തുണ 43500 ലെവലിലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,000 - 43,800 - 43,600
പ്രതിരോധ നിലകൾ
44,250-44,450, 44,670
(15 മിനിറ്റ് ചാർട്ടുകൾ)