ശക്തമായ ബുള്ളിഷ് ട്രെന്‍ഡിന് നിഫ്റ്റിക്ക് മറികടക്കണം 22,125
നിഫ്റ്റി 70.70 പോയിന്റ് അല്ലെങ്കില്‍ 0.32 ശതമാനം ഉയര്‍ന്ന് 21,910.75ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 21,800ന് മുകളില്‍ തുടരുകയാണെങ്കില്‍, പോസിറ്റീവ് ട്രെന്‍ഡ് വരും ദിവസങ്ങളിലും തുടരാം.
നിഫ്റ്റി ഉയര്‍ന്ന് 21,906.60ല്‍ വ്യാപാരം ആരംഭിച്ചു, തുടര്‍ന്ന് സൂചിക 21,794.80 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍, സൂചിക ഉയര്‍ന്ന് 21,953.80 എന്ന ഉയര്‍ന്ന നിലവാരം പരീക്ഷിച്ചു, 21906.60ല്‍ ക്ലോസ് ചെയ്തു.
എഫ്.എം.സി.ജി, മീഡിയ, ഫാര്‍മ എന്നിവ ഒഴികെയുള്ള എല്ലാ മേഖലകളും നല്ല നേട്ടത്തില്‍ അവസാനിച്ചു. ബാങ്ക്, ഓട്ടോ, റിയല്‍റ്റി എന്നിവയാണ് ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ മേഖലകള്‍. 1,543 ഓഹരികള്‍ ഉയര്‍ന്നു, 894 ഓഹരികള്‍ ഇടിഞ്ഞു, 100 എണ്ണത്തില്‍ മാറ്റമില്ല.
നിഫ്റ്റിയില്‍ എം ആന്‍ഡ് എം, ബി.പി.സി.എല്‍, എന്‍.ടി.പി.സി, ഒ.എന്‍.ജി.സി എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ആക്സിസ് ബാങ്ക്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഐ.ടി.സി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്കു മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ഒരു ഡോജി കാന്‍ഡില്‍ രൂപപ്പെടുത്തിയെങ്കിലും മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു, ഇത് പോസിറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു. സൂചിക 21,800 ലെവലിന് മുകളില്‍ നിലനിന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് വരും ദിവസങ്ങളിലും തുടരാം. അടുത്ത പ്രതിരോധം 22125 ലെവലില്‍ തുടരുന്നു. ശക്തമായ ബുള്ളിഷ് ട്രെന്‍ഡിന്, സൂചിക ഈ നിലയ്ക്ക് മുകളില്‍ ക്ലോസ് ചെയ്യേണ്ടതുണ്ട്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 21,860-21,800-21,725
റെസിസ്റ്റന്‍സ് ലെവലുകള്‍ 21,950-22,025-22,100
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡേഴ്‌സിന് ഹ്രസ്വകാല സപ്പോര്‍ട്ട് 21,500-21,000
പ്രതിരോധം 22,125-22,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 310.60 പോയിന്റ് നേട്ടത്തില്‍ 46,218.90ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. മെഴുകുതിരിയുടെ താഴത്തെ നീണ്ട നിഴല്‍ സൂചിപ്പിക്കുന്നത് പിന്തുണമേഖലയ്ക്ക് സമീപം വാങ്ങല്‍ താല്‍പര്യം ഉയര്‍ന്നുവന്നെന്നാണ്. ബുള്ളിഷ് ട്രെന്‍ഡ് തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സൂചിക 46,000 ലെവലിന് മുകളില്‍ തുടരുകയാണെങ്കില്‍, വരും ദിവസങ്ങളില്‍ സൂചിക അടുത്ത ഹ്രസ്വകാല പ്രതിരോധം 47,000 പരീക്ഷിച്ചേക്കാം.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 46,000-45,700-45,400
പ്രതിരോധ നിലകള്‍ 46,300-46,600-46,900
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്കു ഹ്രസ്വകാല സപ്പോര്‍ട്ട് 45,600-44,450
പ്രതിരോധം 47,000-48,500.