നിഫ്റ്റി 22,075 നു മുകളിൽ തുടർന്നാൽ ബുള്ളിഷ് ട്രെൻഡ് ഇന്നും തുടർന്നേക്കാം

സാങ്കേതിക വിശകലനം: ജനുവരി 15 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി


നിഫ്റ്റി 202.90 പോയിന്റ് (0.93 ശതമാനം) ഉയർന്ന് 22,097.45 എന്ന റെക്കോർഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 22,075 നു മുകളിൽ തുടർന്നാൽ ബുള്ളിഷ് ട്രെൻഡ് ഇന്നും തുടരും.


നിഫ്റ്റി ഉയർന്ന് 22,053.20 ൽ വ്യാപാരം ആരംഭിച്ചു. ഈ പ്രവണത സെഷനിലുടനീളം തുടർന്നു. 22,097.45 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 22115.60 ൽ റെക്കോർഡ് ഉയരം പരീക്ഷിച്ചു. ഐടി, ഫാർമ, ബാങ്കുകൾ, ധനകാര്യസേവനങ്ങൾ എന്നിവ കൂടുതൽ നേട്ടമുണ്ടാക്കി. മാധ്യമങ്ങളും ലോഹങ്ങളും നഷ്ടത്തിലായി. 1233 ഓഹരികൾ ഉയർന്നു, 1191 ഓഹരികൾ ഇടിഞ്ഞു, 90 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ വിപ്രാേ, ഒ.എൻ.ജി.സി, എച്ച്.സി.എൽ ടെക്, ഇൻഫോസിസ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ എച്ച്.ഡി.എഫ്സി. ലെെഫ്, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, ബജാജ് ഫിൻസെർവ് എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വൈറ്റ് കാൻഡിൽ രൂപപ്പെടുത്തി റെക്കോഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ഇവയെല്ലാം കൂടുതൽ ഉയർച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു. 22,075 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ. നിഫ്റ്റി ഈ നിലയ്ക്ക് മുകളിൽ തുടർന്നാൽ ബുള്ളിഷ് ട്രെൻഡ് ഇന്നും തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 22,350 ലെവലിലാണ്.



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 22,075 -21,975 -21,900

റെസിസ്റ്റൻസ് ലെവലുകൾ

22,150 -22,225 -22,300

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ ട്രേഡേഴ്സിന് ഹ്രസ്വകാല സപ്പോർട്ട് 21,835-21,500

പ്രതിരോധം 22,350 -22,750.


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 448.50 പോയിന്റ് നേട്ടത്തിൽ 48,158.30 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. മാത്രമല്ല, സൂചിക പ്രതിദിന ചാർട്ടിൽ വൈറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിനു മുകളിൽ ക്ലോസ് ചെയ്തു.

സൂചികയ്ക്ക് 48,050 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടരുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് വരും ദിവസങ്ങളിലും തുടരാം. 48,650 ലെവലിലാണ് ഏറ്റവും അടുത്ത ഹ്രസ്വകാല പ്രതിരോധം.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 48,050 -47,850 -47,640

പ്രതിരോധ നിലകൾ

48,200 -48,400 -48,600

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 47,400-46,500

പ്രതിരോധം 48,650 - 49,700.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it