നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിൽ; സൂചകങ്ങൾ പാേസിറ്റീവ്
നിഫ്റ്റി വെള്ളിയാഴ്ച സെഷൻ അവസാനിപ്പിച്ചത് 42.95 പോയിന്റ് (0.22 ശതമാനം) നഷ്ടത്തോടെ 19,751.05ലാണ്. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക 19,780-ന് മുകളിൽ വ്യാപാരം ചെയ്തു നിലനിർത്തണം.
നിഫ്റ്റി താഴ്ന്ന് 19,654.6ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 19635.30 എന്ന താഴ്ന്ന നിലവാരത്തിലെത്തി. തുടർന്ന് സൂചിക തിരിച്ചു കയറി ഇൻട്രാഡേയിലെ ഉയർന്ന 19,805.40 പരീക്ഷിച്ച് 19,751.05 ൽ ക്ലോസ് ചെയ്തു.
ഓട്ടോ, റിയൽറ്റി, ഫാർമ, എഫ്എംസിജി എന്നിവ നേട്ടത്തിലായിരുന്നു, പൊതുമേഖലാ ബാങ്കുകൾ, മീഡിയ, മെറ്റൽ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 1101 ഓഹരികൾ ഉയർന്നു, 1188 ഓഹരികൾ ഇടിഞ്ഞു, 186 മാറ്റമില്ലാതെ തുടർന്നു. വിപണിഗതി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റിയിൽ ടാറ്റ മോട്ടോഴ്‌സ്, ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, ടാറ്റാ കൺസ്യൂമർ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, കൂടുതൽ നഷ്ടം ആക്സിസ് ബാങ്ക്, ഇൻഫോസിസ്, അദാനി എന്റർപ്രൈസസ്, എസ്ബിഐ എന്നിവയ്ക്കാണ്.
നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ പാേസിറ്റീവ് പക്ഷപാതം കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വൈറ്റ് കാൻഡിൽ (white candle)
രൂപപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെയാണ് ക്ലോസ് ചെയ്തത്. ഈ പാറ്റേൺ അല്പം നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു.
നിഫ്റ്റിക്ക് 19,725-ൽ ഇൻട്രാഡേ പിന്തുണയുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് താഴെയാണ് നീങ്ങുന്നതെങ്കിൽ, ഇന്നും നെഗറ്റീവ് ട്രെൻഡ് തുടരാം. പോസിറ്റീവ് ട്രെൻഡിനായി, സൂചിക 19,780 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,726-19,670-19,600
റെസിസ്റ്റൻസ് ലെവലുകൾ
19,780-19,845-19,900
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 311.25 പോയിന്റ് നഷ്ടത്തിൽ 44,287.95ലാണു ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു. സൂചിക ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക ദൈനംദിന ചാർട്ടിൽ ചെറിയ ബ്ലാക്ക് മെഴുകുതിരി (black candle) രൂപപ്പെടുത്തി 44,270 എന്ന ഹ്രസ്വകാല പിന്തുണയ്‌ക്ക് സമീപം ക്ലോസ് ചെയ്‌തു. ഈ പാറ്റേൺ ചെറിയ നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു. നിഫ്റ്റി 44,270 ന് താഴെ നിലനിന്നാൽ വരും ദിവസങ്ങളിലും നെഗറ്റീവ് ട്രെൻഡ് തുടരാം. ഇൻട്രാഡേ പ്രതിരോധം 44,400 ൽ തുടരുന്നു. പുൾബായ്ക്ക് റാലി തുടങ്ങാൻ സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,200 -44,050 -43,900
പ്രതിരോധ നിലകൾ
44,400-44,550 -44,700
(15 മിനിറ്റ് ചാർട്ടുകൾ)