മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണതയില്‍, നിഫ്റ്റിക്ക് 25,435 ൽ ഇൻട്രാഡേ പ്രതിരോധം

നിഫ്റ്റി 32.40 പോയിൻ്റ് (0.13%) താഴ്ന്ന് 25,356.50 ൽ ക്ലോസ് ചെയ്തു. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക 25,435 ലെ റെസിസ്റ്റൻസ് ലെവലിന് മുകളിൽ നീങ്ങണം.
നിഫ്റ്റി ഉയർന്ന് 25430.40 ൽ വ്യാപാരം ആരംഭിച്ചു. സൂചിക പിന്നീട് 25,292.40 എന്ന താഴ്ന്ന നിലയിലെത്തി. അതിനുശേഷം, സൂചിക 25,356.50 ൽ ക്ലോസ് ചെയ്യുന്നതുവരെ ഇടുങ്ങിയ ട്രേഡിംഗ് ബാൻഡിൽ നീങ്ങി.
എഫ്എംസിജി ഒഴികെ എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. റിയൽറ്റി, മീഡിയ, പിഎസ്‌യു ബാങ്ക്, മെറ്റൽ മേഖലകളാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. 1594 ഓഹരികൾ ഉയരുകയും 1037 ഓഹരികൾ ഇടിയുകയും 74 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു.
വിപ്രോ, ബജാജ്‌ ഫിനാൻസ്, ബജാജ് ഫിൻസെർവ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ നിഫ്റ്റിക്ക് കീഴിലെ ഉയർന്ന നേട്ടമുണ്ടാക്കിയപ്പോൾ എസ്ബിഐ ലൈഫ്, അദാനി പോർട്ട്‌സ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഐടിസി എന്നിവ കൂടുതൽ നഷ്ടത്തിലായി.
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. എങ്കിലും സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിൻ്റെ സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 25,435 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. പിന്തുണ 25,300 ആണ്. ബുള്ളിഷ് ട്രെൻഡിൻ്റെ തുടർച്ചയ്ക്ക്, സൂചിക 25,435 എന്ന റെസിസ്റ്റൻസ് ലെവലിന് മുകളിൽ നീങ്ങേണ്ടതുണ്ട്. അല്ലാത്തപക്ഷം, സമാഹരണം തുടർന്നേക്കാം.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 25,300 -25,200 -25,100
പ്രതിരോധം 25,435 -25,525 -25,600
(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 25,350 -24,800
പ്രതിരോധം 25,850 -26,350.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 165.65 പോയിൻ്റ് നേട്ടത്തിൽ 51,938.05 ലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ഡോജി കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ' ചെയ്തു. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ആക്കം കാളകൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്. സൂചിക 52,075 ൽ ഇൻട്രാഡേ പ്രതിരോധം നേരിടുന്നു. സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങിയാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം.
ഇൻട്രാഡേ സപ്പോർട്ട്
51,850 -51,600 -51,400
പ്രതിരോധം 52,075 -52,300 -52,500
(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ വ്യാപാരികൾക്കു പിന്തുണ 51,750 –50,700
പ്രതിരോധം 52,775 –53,400.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it