സൂചികകള്‍ നേട്ടം നിലനിർത്തുമോ ?

നിഫ്റ്റി ഇന്നലെ 30.45 പോയിന്റ് (0.16 ശതമാനം) നേട്ടത്തോടെ 19,465 ലാണ് സെഷൻ അവസാനിപ്പിച്ചത്. പോസിറ്റീവ് ട്രെൻഡ് തുടരുന്നതിന്, സൂചിക 19,480-നു മുകളിൽ വ്യാപാരം ചെയ്തു നിലനിർത്തണം.

നിഫ്റ്റി താഴ്ന്ന് 19,369 ൽ രാവിലെ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 19,317.20 എന്ന ഇൻട്രാഡേ താഴ്ന്ന നിലയിലെത്തി. സൂചിക ക്രമേണ ഉയർന്ന് 19,482.80 എന്ന ദിവസത്തെ ഉയർന്ന നിലവാരം പരീക്ഷിച്ചു. 19,465.00 ൽ ക്ലോസ് ചെയ്തു.

മീഡിയ, റിയൽറ്റി, ഓട്ടോ, ഫാർമ മേഖലകൾ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ മെറ്റൽ, സ്വകാര്യ ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ, നിഫ്റ്റി ബാങ്ക് എന്നിവ വലിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു.1151 ഓഹരികൾ ഉയർന്നു, 1112 ഓഹരികൾ ഇടിഞ്ഞു, 145 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ അപ്പോളോ ഹോസ്‌പിറ്റൽസ്, അൾട്രാടെക് സിമന്റ്, എൻ‌ടി‌പി‌സി, ടാറ്റാ മോട്ടോഴ്‌സ് എന്നിവ ഏറ്റവും അധികം നേട്ടമുണ്ടാക്കിയപ്പോൾ, ടാറ്റാ സ്റ്റീൽ, അദാനി പോർട്ട്‌സ്, ഹിൻഡാൽകോ, എച്ച്‌ഡിഎഫ്‌സി ലൈഫ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.

സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. ആക്ക സൂചകങ്ങളും താഴോട്ടുള്ള പക്ഷപാതം കാണിക്കുന്നു. പക്ഷേ, സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ (white candle) രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 19,480-ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. പോസിറ്റീവ് ട്രെൻഡ് തുടരണമെങ്കിൽ സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങേണ്ടതുണ്ട്. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 19,385 ലെവലിലാണ്. സൂചിക ഈ നിലവാരത്തിന് താഴെ വ്യാപാരം ചെയ്തു നിലനിന്നാൽ ഇന്ന് ഇടിവ് പ്രതീക്ഷിക്കാം. അടുത്ത ഹ്രസ്വകാല പിന്തുണ നില 19,300 -18,900 ലെവലിൽ തുടരുന്നു.



പിന്തുണ-പ്രതിരാേധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

19,385-19,320-19,250

റെസിസ്റ്റൻസ് ലെവലുകൾ

19,480-19,550-19,620

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 144.55 പോയിന്റ് നഷ്ടത്തിൽ 43,946.40 ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല മൂസിംഗ് ശരാശരിക്ക് താഴെയാണ്. കൂടാതെ മൊമെന്റം സൂചകങ്ങളും നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തിയെങ്കിലും മുമ്പത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു.

താഴ്ച തുടരുമെന്നാണ് ഈ പാറ്റേൺ സൂചിപ്പിക്കുന്നത്. സൂചിക 43,800 ന് താഴെ നീങ്ങുകയാണെങ്കിൽ, മാന്ദ്യം തുടരും. പോസിറ്റീവ് ട്രെൻഡിലാകാൻ, സൂചിക 44,000-ന് മുകളിൽ നീങ്ങേണ്ടതുണ്ട്.





ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

43,800 -43,600 -43,400

പ്രതിരോധ നിലകൾ

44,000- 44,250 -44,450

(15 മിനിറ്റ് ചാർട്ടുകൾ)

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it