വിശാല വിപണി പോസിറ്റീവ്

നിഫ്റ്റി 150.75 പോയിന്റ് (0.78 ശതമാനം) നേട്ടം രേഖപ്പെടുത്തി 19,564.50 എന്ന റെക്കോര്‍ഡ് ഉയരത്തിലാണ് സെഷന്‍ അവസാനിപ്പിച്ചത്. നിഫ്റ്റി 19,500 ലെവലിന് മുകളില്‍ തുടരുകയാണെങ്കില്‍, കൂടുതല്‍ ഉയരങ്ങളിലേക്കു കയറാം.

നിഫ്റ്റി നേട്ടത്തോടെ 19,493.40 ല്‍ വ്യാപാരം തുടങ്ങി. തുടക്കത്തില്‍ മുമ്പ് 19,433.50 എന്ന താഴ്ന്ന നിലവാരത്തിലെത്തി. പിന്നീട് സൂചിക ക്രമേണ ഉയര്‍ന്ന് 19,564.50 ല്‍ ക്ലോസ് ചെയ്യുന്നതിന് മുമ്പ് റെക്കോര്‍ഡ് ഉയരം 19,595.30 പരീക്ഷിച്ചു.

എല്ലാ മേഖലകളും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഐടി, മീഡിയ, മെറ്റല്‍, റിയല്‍റ്റി എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 1451 ഓഹരികള്‍ ഉയര്‍ന്നു, 804 എണ്ണം ഇടിഞ്ഞു, 141 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റിയില്‍ ടിസിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എല്‍ടിഐ മൈന്‍ഡ് ട്രീ എന്നിവ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍, പ്രധാന നഷ്ടം എച്ച്.ഡി.എഫ്.സി ലൈഫ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ ഗ്രിഡ്, ഡോ. റെഡ്ഡീസ് എന്നിവയ്ക്കാണ്.

സൂചിക ഇടക്കാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. ആക്ക സൂചകങ്ങള്‍ പോസിറ്റീവ് സൂചന നല്‍കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. ഇവയെല്ലാം കൂടുതല്‍ ഉയര്‍ച്ചയുടെ സാധ്യതയാണ് സൂചിപ്പിക്കുന്നത്. സൂചികയ്ക്ക് 19,600-ല്‍ ഇന്‍ട്രാഡേ റെസിസ്റ്റന്‍സ് ഉണ്ട്. ബുള്ളിഷ് പ്രവണതയുടെ തുടര്‍ച്ചയ്ക്ക്, സൂചിക ഈ നിലയ്ക്ക് മുകളില്‍ വ്യാപാരം ചെയ്തു നിലനിര്‍ത്തണം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 19,500 ലെവലിലാണ്.


പിന്തുണ - പ്രതിരോധ നിലകള്‍

ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍

19,500-19,450-19,385

റെസിസ്റ്റന്‍സ് ലെവലുകള്‍

19,600-19,675-19,750

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 154.25 പോയിന്റ് നേട്ടത്തില്‍ 44,819.30 ലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, മൊമെന്റം സൂചകങ്ങള്‍ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു, പക്ഷേ സൂചിക ദീര്‍ഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ഡോജി കാന്‍ഡില്‍ രൂപപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു.

ഹ്രസ്വകാല പിന്തുണ 44,500 ല്‍ തുടരുന്നു. സൂചിക ഈ നിലവാരത്തിനു താഴെ ക്ലോസ് ചെയ്താല്‍ ഹ്രസ്വകാല ട്രെന്‍ഡ് താഴേക്ക് തിരിയാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം 44,925 ലെവലിലാണ്. സൂചിക ഈ നിലയ്ക്ക് മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് ഇന്നും തുടരാം.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍

44,750 -44,600 -44,400

പ്രതിരോധ നിലകള്‍

44,925 -45,100, 45-250

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it