ആക്കം കരടികള്‍ക്ക് അനുകൂലം; നിഫ്റ്റിക്ക് 22,100ല്‍ ഇന്‍ട്രാഡേ പിന്തുണ

നിഫ്റ്റി 124.60 പോയിന്റ് (0.56 ശതമാനം) ഇടിഞ്ഞ് 22,147.90ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലായ 22,100ന് താഴെ നിലനിന്നാല്‍ ഡൗണ്‍ ട്രെന്‍ഡ് തുടരും.

നിഫ്റ്റി താഴ്ന്ന് 22125.30 ലെവലില്‍ വ്യാപാരം തുടങ്ങി. 22,079.40 എന്ന താഴ്ന്ന നിലവാരത്തിലെത്തി, എന്നാല്‍ ക്ലോസിംഗ് സെഷനില്‍, നിഫ്റ്റി ഉയര്‍ന്ന് 22,147.90ല്‍ ആയി. മാധ്യമങ്ങള്‍, എഫ്.എം.സി.ജി, ഫാര്‍മ, ഓട്ടോ എന്നിവ നല്ല നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഐ.ടി, ബാങ്കുകള്‍, ലോഹം, റിയല്‍റ്റി എന്നിവയ്ക്കാണ് പ്രധാന നഷ്ടം. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 1,017 ഓഹരികള്‍ ഉയര്‍ന്നു, 1,442 ഓഹരികള്‍ ഇടിഞ്ഞു, 136 എണ്ണം മാറ്റമില്ലാതെ തുടരുന്നു.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം

നിഫ്റ്റിയില്‍ ഐഷര്‍ മോട്ടോഴ്‌സ്, ഡിവിസ് ലാബ്, ടൈറ്റന്‍, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത്. ഇന്‍ഫോസിസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മൈന്‍ഡ്ട്രീ, വിപ്രോ എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം.


നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികള്‍ക്ക് താഴെയാണ് ക്ലോസ് ചെയ്തത്. മൊമന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ചെറിയ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലവാരത്തിന് താഴെ ക്ലോസ് ചെയ്തു. ഇവയെല്ലാം സൂചിപ്പിക്കുന്നത് ആക്കം കരടികള്‍ക്ക് അനുകൂലമായി തുടരുന്നു എന്നാണ്.
സൂചികയ്ക്ക് 22,100ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഇതിനുതാഴെ ട്രേഡ് ചെയ്തു നിലനിര്‍ത്തിയാല്‍, ഇടിവ് ഇന്നും തുടരാം. ഒരു പുള്‍ ബാക്ക് റാലി നടത്തുന്നതിന് സൂചിക 22,200 ലെ ഇന്‍ട്രാഡേ പ്രതിരോധം മറികടക്കേണ്ടതുണ്ട്.
ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 22,100 -22,000 -21,900
പ്രതിരോധം 22,200 -22,300 -22,400
(15-മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 21,850 -21,200
പ്രതിരോധം 22,500 -23,000.

ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 288.45 പോയിന്റ് നഷ്ടത്തില്‍ 47,484.80ല്‍ ക്ലോസ് ചെയ്തു. മൊമന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. എന്നാല്‍ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിയേക്കാള്‍ താഴെയാണ്. മാത്രമല്ല, സൂചിക പ്രതിദിന ചാര്‍ട്ടില്‍ ചെറിയ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെയായി ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 47,400 ലെവലില്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാല്‍ മാന്ദ്യം തുടരും. അടുത്ത ഹ്രസ്വകാല പിന്തുണ 47,000 ലെവലില്‍ തുടരുന്നു. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം 47,600 ലെവലിലാണ്. ഒരു പുള്‍ബാക്ക് റാലിക്ക്, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.

ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 47,400-47,200-47,000
പ്രതിരോധ നിലകള്‍
47,600-47,800-48,070
(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക്
ഹ്രസ്വകാല സപ്പോര്‍ട്ട് 47,000 -46,000
പ്രതിരോധം 48,500 -49,500.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it