മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ്; നിഫ്റ്റിയില്‍ കൂടുതൽ ഇടിവിനു സാധ്യത
സാങ്കേതിക വിശകലനം: ജനുവരി 17 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 460.35 പോയിന്റ് (2.09 ശതമാനം) ഇടിഞ്ഞ് 21,571.95 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 21,500 ന് താഴെ ക്ലോസ് ചെയ്താൽ ഡൗൺ ട്രെൻഡ് തുടരും.
നിഫ്റ്റി വലിയ താഴ്ചയോടെ 21,647.30 ൽ വ്യാപാരം ആരംഭിച്ചു, ഈ നെഗറ്റീവ് ട്രെൻഡ് സെഷനിലുടനീളം തുടർന്നു. 21,571.95 ൽ ക്ലോസ് ചെയ്യുന്നതിനു മുമ്പ് 21,550.40 എന്ന താഴ്ന്ന നിലയിലെത്തി.
ഐ.ടി ഒഴികെയുള്ള എല്ലാ മേഖലകളും നഷ്ടത്തിൽ ക്ലോസ് ചെയ്തു. ധനകാര്യ സേവനങ്ങൾ, ബാങ്കുകൾ, മെറ്റൽ, ഓട്ടോ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ.
വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 715 ഓഹരികൾ ഉയർന്നു, 1716 എണ്ണം ഇടിഞ്ഞു, 86 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിയിൽ എച്ച്.സി.എൽ ടെക്, എസ്.ബി.ഐ ലൈഫ്, മെൻഡ് ട്രീ, ടി.സി.എസ് എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റാ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിൻഡാൽകോ എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. മാത്രമല്ല, സൂചിക ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഇവയെല്ലാം സൂചിപ്പിക്കുന്നത് കൂടുതൽ ഇടിവിനുള്ള സാധ്യതയാണ്.
സൂചികയ്ക്ക് 21,500-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ, വരും ദിവസങ്ങളിലും ഡൗൺ ട്രെൻഡ് തുടരാം. പുൾബാക്ക് റാലി തുടങ്ങാൻ സൂചിക 21,640-ന്റെ ഇൻട്രാഡേ പ്രതിരോധം മറികടക്കണം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 21,550 -21,475 -21,400
റെസിസ്റ്റൻസ് ലെവലുകൾ
21,640 -21,735 -21,820
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ ട്രേഡേഴ്സിനു
ഹ്രസ്വകാല സപ്പോർട്ട് 21,500 -21,000
പ്രതിരോധം 21,820 -22,125
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 2060.65 പോയിന്റ് (4.28%) നഷ്ടത്തിൽ 46,064.45 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിനു താഴെ ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 46,000 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെയായാൽ ഇന്നും നെഗറ്റീവ് പ്രവണത തുടരാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 45,600 ലാണ്. ഒരു പോസിറ്റീവ് ട്രെൻഡിനു സൂചിക 46,320 ലെവലിനെ മറികടക്കേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 46,000 -45,700 -45,400
പ്രതിരോധ നിലകൾ
46,320 -46,700 -47,000
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 45,600 -44,650
പ്രതിരോധം 47,000 - 48500