വിപണിയിൽ ബുള്ളിഷ് പ്രവണത തുടരാൻ സാധ്യത
നിഫ്റ്റി ഇന്നലെ 146.95 പോയിന്റ് (0.75 ശതമാനം) നേട്ടം രേഖപ്പെടുത്തി 19,711.45 എന്ന റെക്കോർഡ് ഉയരത്തിലാണ് സെഷൻ അവസാനിപ്പിച്ചത്. നിഫ്റ്റി ഉയർന്ന് 19,612.20 ൽ വ്യാപാരമാരംഭിച്ചു. മുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് സൂചിക 19,562.90 എന്ന താഴ്ന്ന നിലവാരത്തിലെത്തി. സൂചിക 19,711.45 ൽ ക്ലോസ് ചെയ്യുന്നതിന് മുമ്പ് റെക്കോർഡ് ഉയരമായ 19,731.80 പരീക്ഷിച്ചു.
ഓട്ടോയും റിയൽറ്റിയും ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടത്തിൽ ക്ലോസ് ചെയ്തു. മാധ്യമങ്ങൾ, ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ, ഫാർമ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
1394 ഓഹരികൾ ഉയർന്നു, 872 എണ്ണം ഇടിഞ്ഞു, 131 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിയിൽ എസ്ബിഐ, ഡോ. റെഡ്ഡീസ്, വിപ്രോ, ഗ്രാസിം എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ഒഎൻജിസി, ഹീറോ മോട്ടോ കോർപ്, ടാറ്റാ മോട്ടോഴ്‌സ്, ഭാരതി എയർടെൽ എന്നിവയ്ക്കാണ് പ്രധാന നഷ്ടം.
നിഫ്റ്റി സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ആക്ക സൂചകങ്ങൾ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. കാളകൾക്ക് അനുകൂലമായ ആക്കം നിലനിൽക്കുന്നുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
സൂചികയ്ക്ക് 19,732-ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. ബുള്ളിഷ് ട്രെൻഡിന്റെ തുടർച്ചയ്ക്ക്, സൂചിക ഈ നിലയ്ക്ക് മുകളിൽ വ്യാപാരം ചെയ്തു നിലനിർത്തണം. ഹ്രസ്വകാല പ്രതിരോധം 20,000 ൽ തുടരുന്നു. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 19,500 ലെവലിലാണ്.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,670-19,600-19,520
റെസിസ്റ്റൻസ് ലെവലുകൾ
19,750-19,825-19,900
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 630.45 പോയിന്റ് നേട്ടത്തിൽ 45,449.75 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ബുള്ളിഷ് മെഴുകുതിരി രൂപപ്പെടുത്തി എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് അടുത്തു.
ഉയർന്ന ഭാഗത്ത് ഹ്രസ്വകാല പ്രതിരോധം 45,500 ൽ തുടരുന്നു. വ്യാപാരം ഈ നിലയ്ക്ക് മുകളിൽ നിലനിൽക്കുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരാം. അടുത്തുള്ള ഹ്രസ്വകാല പിന്തുണ 44,500ലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
45,300 - 45,100 -44,900
പ്രതിരോധ നിലകൾ
45,500 -45,700 -45,900
(15 മിനിറ്റ് ചാർട്ടുകൾ)