Begin typing your search above and press return to search.
നിഫ്റ്റി 24,575 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ്
നിഫ്റ്റി 26.30 പോയിൻ്റ് (0.11%) ഉയർന്ന് 24,613 ൽ ക്ലോസ് ചെയ്തു. 24,575 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് മുകളിൽ സൂചിക തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 24,615.90 ൽ വ്യാപാരം തുടങ്ങി. 24,661.30 ൽ റെക്കോർഡ് ഉയരം പരീക്ഷിച്ചു, പക്ഷേ മുന്നേറ്റം തുടരുന്നതിൽ പരാജയപ്പെട്ടു. സൂചിക ക്രമേണ താഴ്ന്ന് 24,613 ൽ ക്ലോസ് ചെയ്യുന്നതിന് മുമ്പ് 24587.70 വരെ എത്തി.
റിയൽ എസ്റ്റേറ്റ്, എഫ്എംസിജി, , ഓട്ടോ എന്നീ മേഖലകളിൽ മികച്ച നേട്ടമുണ്ടായപ്പോൾ മീഡിയ, ഫാർമ, പൊതുമേഖലാ ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്. 1235 ഓഹരികൾ ഉയർന്നു, 1337 എണ്ണം ഇടിഞ്ഞു, 68 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റി 50 സൂചികയിൽ ഏറ്റവും ഉയർന്ന നേട്ടം കോൾ ഇന്ത്യ, ബിപിസിഎൽ, ഹിന്ദുസ്ഥാൻ യൂണിലിവർ, ടാറ്റാ കൺസ്യൂമർ എന്നിവയ്ക്കാണ്. ശ്രീറാം ഫിൻ, ഡോ. റെഡ്ഡീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, അൾട്രാടെക് സിമൻ്റ് എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്.
മൊമെൻ്റം സൂചകങ്ങൾ പാേസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീർഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 24,575 ലാണ്. സൂചിക ഇതിനു മുകളിൽ തുടർന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് പ്രവണത തുടരും. സൂചികയ്ക്ക് 24,660 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്.
ഇൻട്രാഡേ പിന്തുണ
24,575 -24,525 -24,450
പ്രതിരോധം
24,660 -24,725 -24,800
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,250 -23,800
പ്രതിരോധം 24,750 -25,250.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 59.10 പോയിൻ്റ് നഷ്ടത്തിൽ 52,396.80 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ദീർഘകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 52,600 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. ഈ നിലവാരത്തിന് മുകളിൽ സൂചിക നീങ്ങിയാൽ പോസിറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം. അല്ലെങ്കിൽ, 51,900 എന്ന സപ്പോർട്ട് ലെവലിന് മുകളിലുള്ള സമീപകാല സമാഹരണം കുറച്ച് ദിവസത്തേക്ക് തുടർന്നേക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
52,350 -52,100 -51,900
പ്രതിരോധ നിലകൾ
52,600 -52,850 -53,050
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 51,900 -50,650
പ്രതിരോധം 53,250 -54,500.
Next Story
Videos