വിപണിയിൽ ഇന്ന് ശുഭ പ്രതീക്ഷയോ ?
നിഫ്റ്റി 104.75 പോയിന്റ് (0.57 ശതമാനം) താഴ്ന്ന് 18,181.75 ലാണ് ക്ലോസ് ചെയ്തത്. 18,250 ലെവലിന് താഴെ തുടർന്നാൽ കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം.
നിഫ്റ്റി ഉയർന്നു 18,300.40 ൽ വ്യാപാരം തുടങ്ങി. രാവിലെ 18,309 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. പിന്നീടു സൂചിക കുത്തനെ ഇടിഞ്ഞ് 18,115.30 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. 18,181.80 ൽ ക്ലോസ് ചെയ്തു.
ഓട്ടോയും എഫ്എംസിജിയും ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. മാധ്യമങ്ങൾ, റിയൽ.റ്റി, ഐടി, ലോഹങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 1001 ഓഹരികൾ ഉയർന്നു, 1214 എണ്ണം ഇടിഞ്ഞു, 153 മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ഹീറോ മോട്ടോ കോർപ്പ്, ഇൻഡസ് ഇൻഡ് ബാങ്ക്, ഐടിസി, യുപിഎൽ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ കൊട്ടക് മഹീന്ദ്ര ബാങ്ക്, അപ്പോളോ ഹോസ്പിറ്റൽസ്, എസ്ബിഐ ലൈഫ്, ടിസിഎസ് എന്നിവയ്ക്കാണ് പ്രധാന നഷ്ടം.
മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണതയെ സൂചിപ്പിക്കുന്നു. സൂചിക അഞ്ച് ദിവസത്തെ സിംപിൾ മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ബെയറിഷ് എൻവലപ്പിംഗ് പാറ്റേണിന് താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഹ്രസ്വകാല മാന്ദ്യത്തിന്റെ സ്ഥിരീകരണം സൂചിപ്പിക്കുന്നു.
നിഫ്റ്റിക്ക് 18,115 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഇടിവ് ഇന്നും തുടരാം. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക 18,250 ലെവലിന് മുകളിൽ നീങ്ങേണ്ടതുണ്ട്.
പിന്തുണ - പ്രതിരോധനിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
18,115-18,050-18,000
റെസിസ്റ്റൻസ് ലെവലുകൾ
18,200-18,250-18,300
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 205.00 പോയിന്റ് നഷ്ടത്തിൽ 43,698.70 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ തുടർച്ചയായ രണ്ടാമത്തെ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലാേസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ താഴ്ന്ന പ്രവണതയുടെ തുടർച്ച സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 43,600-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ, ഹ്രസ്വകാല ട്രെൻഡ് താഴേക്ക് മാറിയേക്കാം. അല്ലെങ്കിൽ, സൂചിക കുറച്ച് ദിവസത്തേക്ക് സപ്പോർട്ട് ലെവലിന് മുകളിൽ സമാഹരിക്കപ്പെട്ടേക്കാം. 44,150 ലെവലിലാണ് ഏറ്റവും അടുത്ത ഹ്രസ്വകാല പ്രതിരോധം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
43,600 -43,400 -43,200
പ്രതിരോധ നിലകൾ
43,850 -44,150 - 44,350
(15 മിനിറ്റ് ചാർട്ടുകൾ)