ബുള്ളിഷ് ആക്കം തുടരാൻ നിഫ്റ്റിക്ക് 21,500ലെ പ്രതിരോധം മറികടക്കണം

നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത് 38 പോയിന്റ് (0.18 ശതമാനം) നഷ്ടത്തോടെ 21,418.65 ലാണ്. ബുള്ളിഷ് ആക്കം തുടരാൻ സൂചികയ്ക്ക് 21,500 ലെ റെസിസ്റ്റൻസ് മറികടക്കണം.

നിഫ്റ്റി ഇന്നലെ താഴ്ന്ന് 21,434.80 ൽ വ്യാപാരം ആരംഭിച്ചു, രാവിലെ തന്നെ 21,365.30 എന്ന താഴ്ന്ന നിലയിലെത്തി. തുടർന്ന് സൂചിക ഉയർന്ന് 21,482.80 ൽ ഉയർന്ന നില പരീക്ഷിച്ചു. 21,418.65 ൽ ക്ലോസ് ചെയ്തു.

മീഡിയ, ഫാർമ, ലോഹങ്ങൾ, ഓട്ടോ എന്നിവ നല്ല നേട്ടത്തിൽ അവസാനിച്ചു. റിയൽറ്റി, ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ, എഫ്എംസിജി എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം. 1296 ഓഹരികൾ ഉയർന്നു, 1070 ഓഹരികൾ ഇടിഞ്ഞു, 119 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ ബജാജ് ഓട്ടോ, ഹിൻഡാൽകോ, അഡാനി പോർട്ട്സ്, സൺ ഫാർമ എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ പവർ ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ഐടിസി, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങളും പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ ചെറിയ ബ്ലാക്ക് കാൻഡിൽ (black candle) രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ അവസാനിച്ചു. ഈ പാറ്റേൺ സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 21,400 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങുകയാണെങ്കിൽ, ഇന്ന് നേരിയ തോതിൽ നെഗറ്റീവ് പ്രവണത പ്രതീക്ഷിക്കാം. അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 21,500 ആണ്. ബുള്ളിഷ് ട്രെൻഡ് തുടരാൻ സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 21,400-21,300-21,200

റെസിസ്റ്റൻസ് ലെവലുകൾ

21,500-21,600-21,700

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് 21,400-21,000 പ്രതിരോധം 21,800 -22,200.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 275.85 പോയിന്റ് നഷ്ടത്തിൽ 47,867.70 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെയായി ക്ലോസ് ചെയ്തു. ഈ പാറ്റേൺ അല്പം നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 47,850-ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ വീണാൽ ഈ ഡൗൺ ട്രെൻഡ് ഇന്നും തുടരാം. ഒരു പുൾബാക്ക് റാലിക്ക്, സൂചിക ഇൻട്രാഡേ റെസിസ്റ്റൻസ് 48,060 മറികടക്കേണ്ടതുണ്ട്.





ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 47,850 -47,640 -47,450

പ്രതിരോധ നിലകൾ

48,060 -48,200 -48,400

(15 മിനിറ്റ് ചാർട്ടുകൾ).

പൊസിഷനൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 47,400-46,400

പ്രതിരോധം 48,500 - 49,500.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it