നിഫ്റ്റിക്ക് 19,650 ലെവലിൽ ഇൻട്രാഡേ പിന്തുണ; സൂചിക ഈ നിലവാരത്തിന് താഴെ നിന്നാൽ ഇന്നും ഇടിവ് തുടരാം

നിഫ്റ്റി ഇന്നലെ സെഷൻ അവസാനിപ്പിച്ചത് 140.4 പോയിന്റ് (0.71 ശതമാനം) നഷ്ടത്തോടെ 19,671.1ലാണ്. നിഫ്റ്റി 19,650 നു താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ഇടിവു തുടരാം.

നിഫ്റ്റി ഉയർന്ന് 19,820.4 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ ഇൻട്രാഡേയിലെ ഉയർന്ന നില 19,840.9 പരീക്ഷിച്ചു. തുടർന്ന് സൂചിക കുത്തനെ ഇടിഞ്ഞ് 19,659.9 ൽ എത്തി ഒടുവിൽ 19671.1 ൽ ക്ലോസ് ചെയ്തു.

ഫാർമ, മീഡിയ, ഓട്ടോ എന്നിവ മാത്രം നേട്ടം ഉണ്ടാക്കി. മറ്റെല്ലാ മേഖലകളും താഴ്ന്നു. ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ, ഐടി, ലോഹം തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്.

വിപണി ഗതി നെഗറ്റീവ് ആയിരുന്നു, 837 ഓഹരികൾ ഉയർന്നു, 1506 എണ്ണം ഇടിഞ്ഞു, 135 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ സിപ്ല, ഡോ. റെഡ്ഡീസ്, ടാറ്റാ മോട്ടോഴ്സ്, സൺ ഫാർമ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ കൂടുതൽ നഷ്ടം ബജാജ് ഫിനാൻസ്, ബജാജ് ഫിൻ സെർവ്, എൻടിപിസി, ആക്സിസ് ബാങ്ക് എന്നിവയ്ക്കാണ്.

നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. ആക്കം സൂചകങ്ങൾ പോസിറ്റീവ് ചായ്‌വ് കാണിക്കുന്നു. എങ്കിലും ഡെയ്‌ലി ചാർട്ടിൽ നീണ്ട ബ്ലാക്ക് കാൻഡിൽ (black candle) രൂപപ്പെട്ട് ദിവസത്തിലെ താഴ്ച്ചയ്ക്ക് സമീപം ക്ലാേസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.

നിഫ്റ്റിക്ക് 19,650 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നിന്നാൽ ഇന്നും ഇടിവ് തുടരാം. ഏറ്റവും അടുത്ത ഇൻട്രാഡേ പ്രതിരോധം 19,726-ലാണ്. ഒരു പുൾബായ്ക്ക് റാലി തുടങ്ങാൻ നിഫ്റ്റി ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

19,650-19,600-19,550

റെസിസ്റ്റൻസ് ലെവലുകൾ

19,725-19,775-19,850

(15 മിനിറ്റ് ചാർട്ടുകൾ)


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 520.8 പോയിന്റ് നഷ്ടത്തിൽ 43,888.7 ലാണ് അവസാനിച്ചത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചിക ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിക്ക് താഴെയാണു ക്ലോസ് ചെയ്തത്.

സൂചിക ദൈനംദിന ചാർട്ടിൽ നീണ്ട ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതത്തെ സൂചിപ്പിക്കുന്നു. നിഫ്റ്റി 43,850 ന് താഴെ നിലനിന്നാൽ ഇന്നും ഇടിവ് തുടരും. അടുത്ത ഹ്രസ്വകാല പിന്തുണ 43,650 ലെവലിൽ തുടരുന്നു.





ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

43,850 -43,700 -43,550

പ്രതിരോധ നിലകൾ

44,000 -44,200 -44,350

(15 മിനിറ്റ് ചാർട്ടുകൾ)

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it