ഓഹരി വിപണിയിൽ കൂടുതൽ ഉയർച്ചയുടെ സാധ്യത

നിഫ്റ്റി റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. വരും ദിവസങ്ങളിൽ 20,000 എന്ന അടുത്ത പ്രതിരോധത്തിലേക്ക് നിഫ്റ്റി എത്തിയേക്കാം.

നിഫ്റ്റി 83.9 പോയിന്റ് (0.42 ശതമാനം) നേട്ടത്തോടെ 19,833.15 എന്ന റെക്കോഡ് ഉയരത്തിലാണ് ഇന്നലെ സെഷൻ അവസാനിപ്പിച്ചത്. നിഫ്റ്റി ഉയർന്ന് 19,802.90 ലെവലിൽ വ്യാപാരം തുടങ്ങി. തുടർന്ന് സൂചിക ഇടിഞ്ഞ് 19,727.40 എന്ന ഇൻട്രാഡേ താഴ്ന്ന നിലവാരത്തിലെത്തി, എന്നാൽ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ, സൂചിക തിരിച്ചു കയറി 19,851.70 എന്ന റെക്കോർഡ് ഉയരം പരീക്ഷിച്ചു. 19,833.15 ൽ ക്ലോസ് ചെയ്തു.

ഐടിയും ഓട്ടോയും ഒഴികെയുള്ള എല്ലാ മേഖലകളും നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്കുകൾ, മാധ്യമങ്ങൾ, ധനകാര്യ സേവനങ്ങൾ, ഫാർമ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.

വിശാലവിപണി പോസിറ്റീവ് ആയിരുന്നു. 1235 ഓഹരികൾ ഉയർന്നു, 968 എണ്ണം ഇടിഞ്ഞു, 195 എണ്ണം മാറ്റമില്ലാതെ തുടർന്നു. നിഫ്റ്റിയിൽ എൻടിപിസി, ബജാജ് ഫിനാൻസ്, ഇൻഡസ് ഇൻഡ് ബാങ്ക്, അൾട്രാ ടെക് സിമന്റ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, പ്രധാന നഷ്ടം ഹിൻഡാൽകോ, ടിസിഎസ്, ബജാജ് ഓട്ടാേ, ഹീറോ മോട്ടാേേ കോർപ് എന്നിവയ്ക്കാണ്.

സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ആക്ക സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വൈറ്റ് കാൻഡിൽ (white candle)രൂപപ്പെടുത്തി റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. മെഴുകുതിരിയുടെ താഴത്തെ നീണ്ടനിഴൽ സൂചിപ്പിക്കുന്നത് പിന്തുണമേഖലയ്ക്ക് സമീപം വാങ്ങൽ താൽപ്പര്യം ഉയർന്നുവന്നു എന്നാണ്. ഇവയെല്ലാം കൂടുതൽ ഉയർച്ചയുടെ സാധ്യതയാണ് സൂചിപ്പിക്കുന്നത്.

സൂചികയ്ക്ക് 19,850-ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ വ്യാപാരം ചെയ്തു നിലനിൽക്കുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. ഹ്രസ്വകാല പ്രതിരോധം 20,000 ൽ തുടരുന്നു. ഇൻട്രാഡേ പിന്തുണ 19730 ലാണ്.



പിന്തുണ - പ്രതിരോധനിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

19,730-19,650-19,565

റെസിസ്റ്റൻസ് ലെവലുകൾ

19,850-19,925-20,000

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 258.45 പോയിന്റ് നേട്ടത്തിൽ 45,669.30 ലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂസിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വൈറ്റ് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിന്റെ ഉയർന്ന നിലയ്ക്കടുത്ത് ക്ലോസ് ചെയ്തു.

ഈ പാറ്റേൺ കൂടുതൽ ഉയർച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു. ഇൻട്രാഡേ പ്രതിരോധം 45,685 ആണ്. സൂചിക ഈ നിലയ്ക്ക് മുകളിൽ വ്യാപാരം ചെയ്തു നിലനിൽക്കുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരാം. അടുത്തുള്ള ഇൻട്രാഡേ പിന്തുണ 45,350 ലാണ്.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

45,350 -45,100 -44,850

പ്രതിരോധ നിലകൾ

45,685 -45,950-46,150

(15 മിനിറ്റ് ചാർട്ടുകൾ)

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it