ഇന്നലത്തെ റാലിക്ക് ശേഷം പോസിറ്റീവ് ചായ്‌വിൽ നിഫ്റ്റി; മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണതയിൽ

നിഫ്റ്റി 172.85 പോയിന്റ് (0.79 ശതമാനം) ഉയർന്ന് 22,011.95ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 21,950നു മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരും.

നിഫ്റ്റി ഉയർന്ന് 21,989.90ൽ വ്യാപാരം തുടങ്ങി. കയറ്റം തുടരുകയും ഇൻട്രാഡേയിലെ ഉയർന്ന 22,080.90 പരീക്ഷിക്കുകയും ചെയ്തു. തുടർന്ന് സൂചിക ഇടിഞ്ഞ് 21,941.30 എന്ന ഇൻട്രാഡേ താഴ്ന്ന നിലയിലെത്തി 22,011.90ൽ ക്ലോസ് ചെയ്തു. എല്ലാ സെക്ടറുകളും നേട്ടത്തിൽ അവസാനിച്ചു. റിയൽറ്റി, മെറ്റൽ, പൊതുമേഖലാ ബാങ്കുകൾ, മാധ്യമങ്ങൾ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്.

വിശാലവിപണി പോസിറ്റീവ് ആയിരുന്നു, 1893 ഓഹരികൾ ഉയർന്നു, 533 എണ്ണം ഇടിഞ്ഞു, 141 എണ്ണം മാറ്റമില്ലാതെ തുടരുന്നു. നിഫ്റ്റിയിൽ ബി.പി.സി.എൽ, എൻ.ടി.പി.സി, പവർ ഗ്രിഡ്, ടാറ്റാസ്റ്റീൽ എന്നിവയ്ക്കാണു കൂടുതൽ നേട്ടം. ഭാരതി എയർടെൽ, എച്ച്.ഡി.എഫ്.സി ലെെഫ്, ഒ.എൻ.ജി.സി, മാരുതി എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ചെറിയ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു, ഇത് പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 21,950ൽ ഇൻട്രാഡേ പിന്തുണയുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് വരും ദിവസങ്ങളിലും തുടരാം. ഹ്രസ്വകാല പ്രതിരോധം 21,500 ലെവലിൽ തുടരും.


ഇൻട്രാഡേ ലെവലുകൾ: പിന്തുണ 22,000 -21,950 -21,900

പ്രതിരോധം 22,080 -22,150 -22,200

(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ ട്രേഡിംഗ്: ഹ്രസ്വകാല പിന്തുണ 21,850 -21,200

പ്രതിരോധം 22,500 -23,000.


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 374 പോയിൻ്റ് നേട്ടത്തിൽ 46,684.90ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി മെഴുകുതിരി രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയർച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 46,600ലാണ്, അതേസമയം പ്രതിരോധം 46,800 ആണ്. സൂചിക 46,800ന് മുകളിൽ നീങ്ങിയാൽ മുന്നേറ്റം ഇന്നും തുടരാം.


ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 46,600 -46,450 -46,200

പ്രതിരോധ നിലകൾ 46,800 -47,000 -47,200

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 46,000 -44,500

പ്രതിരോധം 47,000 -48,500.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it