സാങ്കേതിക വിശകലനം: വരും ദിവസങ്ങളില്‍ ഇടിവ് തുടരുമോ? സാധ്യത ഇതാണ്

(നവംബര്‍ 21 ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)

നിഫ്റ്റി നഷ്ടത്തോടെ 18,250നു താഴെ ക്ലോസ് ചെയ്തു. വരും ദിവസങ്ങളിലും ഇടിവ് തുടരാന്‍ സാധ്യതയുണ്ട്.
നിഫ്റ്റി 147.70 പോയിന്റ് (0.81%) താഴ്ന്ന് 18,159.95 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി ഗണ്യമായി താഴ്ന്ന് 18,246.40-ലാണു വ്യാപാരം ആരംഭിച്ചത്. ഈ ട്രെന്‍ഡ് സെഷനിലുടനീളം തുടര്‍ന്നു. 18,159.95ല്‍ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 18,133.30 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. പൊതുമേഖലാ ബാങ്കുകളും മാധ്യമങ്ങളും ഒഴികെയുള്ള എല്ലാ മേഖലകളും നഷ്ടത്തിലായി. ഐടി, റിയല്‍റ്റി, ലോഹം, സാമ്പത്തിക സേവനങ്ങള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. 782 ഓഹരികള്‍ ഉയര്‍ന്നു, 1377 എണ്ണം ഇടിഞ്ഞു, 157 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.
മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് മനോഭാവം സൂചി പ്പിക്കുന്നു, നിഫ്റ്റി അതിന്റെ അഞ്ച്, പതിനഞ്ച് ദിവസങ്ങ ളിലെ സിംപിള്‍ മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. പ്രതിദിന ചാര്‍ട്ടില്‍ കറുത്ത മെഴുകുതിരി രൂപപ്പെട്ടു മുമ്പത്തെ ക്ലോസിംഗിനു താഴെയായി കോസ് ചെയ്തു. ഈ ഘടകങ്ങളെല്ലാം കൂടുതല്‍ ഇടിവിന്റെ സാധ്യത സൂചിപ്പിക്കുന്നു. സൂചിക കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലവാരമായ 18,133 ന് താഴെ തുടര്‍ന്നാല്‍ താഴ്ച ഇന്നും തുടരാം. 18,000 ആണ് ഏറ്റവും അടുത്ത ഹ്രസ്വകാല പിന്തുണ. ഉയരുമ്പോള്‍ നിഫ്റ്റിക്ക് 18,250 ലെവലില്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്.




പിന്തുണ - പ്രതിരോധ നിലകള്‍.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 18,133-18,085-18,000
റെസിസ്റ്റന്‍സ് ലെവലുകള്‍ 18,190-18,250-18,300. (15 മിനിറ്റ് ചാര്‍ട്ടുകള്‍)
യുഎസ്, യൂറോപ്യന്‍ വിപണികള്‍ താഴ്ചയിലാണു ക്ലോസ് ചെയ്തത്. രാവിലെ ഏഷ്യന്‍ വിപണികളില്‍ ഉയര്‍ച്ചയിലാണ് വ്യാപാരം. എസ്ജിഎക്‌സ് നിഫ്റ്റി 18,258 ലെവലിലായി. ഇതു മുന്‍ ക്ലോസിംഗിനേക്കാള്‍ ഉയര്‍ന്നതാണ്. നിഫ്റ്റി ഇന്ന് ഉയര്‍ച്ചയോടെ വ്യാപാരം തുടങ്ങാം. വിദേശ നിക്ഷേപകര്‍ 1593.83 കോടിയുടെ ഓഹരികള്‍വിറ്റു. എന്നാല്‍ സ്വദേശി സ്ഥാപന ങ്ങള്‍ 1262.91 കോടിയുടെ ഓഹരികള്‍ വാങ്ങി.
ബാങ്ക് നിഫ്റ്റി ഹ്രസ്വകാലപ്രവണത- സമാഹരണം
ബാങ്ക് നിഫ്റ്റി 90.90 പോയിന്റ് നഷ്ടത്തില്‍ 42,346.55 ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചികകള്‍ ബുള്ളിഷ് ആക്കം കുറയുന്നുവെന്ന് സൂചിപ്പിക്കുന്നു. ദൈനംദിന ചാര്‍ട്ടില്‍ കറുത്ത മെഴുകു തിരി രൂപപ്പെട്ടു മുമ്പത്തെ ക്ലോസിംഗിനു താഴെയായി ക്ലോസ് ചെയ്തു. താഴുമ്പോള്‍ സൂചികയ്ക്ക് 42,000-ല്‍ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്താല്‍ ഹ്രസ്വകാല ട്രെന്‍ഡ് താഴേക്ക് തിരിയാം. ബുള്ളിഷ് ട്രെന്‍ഡ് തുടരുന്നതിന്, സൂചിക 42,600-ന് മുകളില്‍ ക്ലോസ് ചെയ്യേണ്ടതുണ്ട്.




സപ്പോര്‍ട്ട്‌റെസിസ്റ്റന്‍സ് ലെവലുകള്‍
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 42,200-42,050-41,900
റെസിസ്റ്റന്‍സ് ലെവലുകള്‍ 42,400-42,600-42,800 (15 മിനിറ്റ് ചാര്‍ട്ടുകള്‍)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it