Begin typing your search above and press return to search.
മൊമെൻ്റം സൂചകങ്ങൾ ബുള്ളിഷ് പ്രവണതയില്‍; നിഫ്റ്റിക്ക് 24,850 ൽ ഇൻട്രാഡേ പ്രതിരോധം
നിഫ്റ്റി 41.30 പോയിൻ്റ് (0.17%) ഉയർന്ന് 24,811.50 ലാണ് ക്ലോസ് ചെയ്തത്. ഇൻട്രാഡേ റെസിസ്റ്റൻസ് ആയ 24,850 ന് മുകളിൽ നിഫ്റ്റി നീങ്ങുകയാണെങ്കിൽ പോസിറ്റീവ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 24,863.40 ൽ വ്യാപാരം തുടങ്ങി. രാവിലെ ഉയർന്ന നില 24,867.30 ൽ പരീക്ഷിച്ചു. സൂചിക പിന്നീട് ചെറിയ പരിധിയിൽ കയറിയിറങ്ങി 24,811.50 ൽ ക്ലോസ് ചെയ്തു.
ബാങ്കുകൾ, മെറ്റൽ, എഫ്എംസിജി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. മാധ്യമങ്ങൾ, ഐടി, ഫാർമ, ഓട്ടോ എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം. 1581 ഓഹരികൾ ഉയരുകയും 926 ഓഹരികൾ ഇടിയുകയും 101 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റി 50 സൂചികയിൽ ഗ്രാസിം, ടാറ്റാ കൺസ്യൂമർ, ഭാരതി എയർടെൽ, ടാറ്റാ സ്റ്റീൽ എന്നിവയാണ് ഏറ്റവും ഉയർന്ന നേട്ടം കുറിച്ചത്. ടാറ്റാ മോട്ടോഴ്‌സ്, വിപ്രോ, എൻടിപിസി, എം ആൻഡ് എം എന്നിവ കൂടുതൽ നഷ്ടത്തിലായി.
മൊമെൻ്റം സൂചകങ്ങൾ ബുള്ളിഷ് പ്രവണത കാണിക്കുന്നു, നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഇത് കയറ്റം തുടരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 24,850 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ നീങ്ങിയാൽ ബുള്ളിഷ് ആക്കം ഇന്നും തുടരും. അടുത്തുള്ള ഇൻട്രാഡേ പിന്തുണ 24,750 ലാണ്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,750 -24,660 -24,580 പ്രതിരോധം 24,850 -24,925 -25,000
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,475 -23,900
പ്രതിരോധം 25,100 -25,600.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 300.15 പോയിൻ്റ് നേട്ടത്തിൽ 50,985.70 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഉയർന്ന നിലവാരത്തിനടുത്ത് ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയർച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 51,000 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് നിലനിന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ ബുള്ളിഷ് പ്രവണത പ്രതീക്ഷിക്കാം. 50,875 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ.
ഇൻട്രാഡേ ലെവലുകൾ
പിന്തുണ 50,875 -50,650 -50,400
പ്രതിരോധ നിലകൾ
51,075 -51,300 -51,500.
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 49,600 -48,200
പ്രതിരോധം 51,000 -52,500.
Next Story
Videos