നിഫ്റ്റി 21,500ന് മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരും
ജനുവരി 20 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 50.60 പോയിന്റ് (0.23 ശതമാനം) താണ് 21,571.80 ലാണ് ക്ലോസ് ചെയ്തത്. സൂചിക 21,500ന് മുകളിൽ തുടരുന്നിടത്തോളം പോസിറ്റീവ് ട്രെൻഡ് തുടരാൻ സാധ്യതയുണ്ട്.
നിഫ്റ്റി ഉയർന്ന് 21,706.20 ൽ വ്യാപാരം തുടങ്ങി. 21,720.30 ൽ ഉയർന്ന നിലവാരം പരീക്ഷിച്ചു. തുടർന്ന് സൂചിക താഴ്ന്ന് 21,541.80 ൽ എത്തി, ഒടുവിൽ 21,571.80 ൽ ക്ലോസ് ചെയ്തു. ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ, ലോഹം, മാധ്യമ മേഖലകൾ പോസിറ്റീവായി ക്ലോസ് ചെയ്തു, എഫ്.എം.സി.ജി, ഐ.ടി, ഫാർമ, റിയാലിറ്റി എന്നിവ നഷ്ടത്തിൽ അവസാനിച്ചു.
വിശാലവിപണി പോസിറ്റീവ് ആയിരുന്നു. 1,291 ഓഹരികൾ ഉയർന്നു,1,138 ഓഹരികൾ ഇടിഞ്ഞു, 88 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ കോൾ ഇന്ത്യ, അദാനി പോർട്ട്‌സ്, അദാനി എന്റർപ്രൈസസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ഹിന്ദുസ്ഥാൻ യൂണിലീവർ, ടി.സി.എസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 21,500-ൽ ഹ്രസ്വകാല പിന്തുണയുണ്ട്.
സൂചിക ഈ നിലവാരത്തിന് മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിൽ പോസിറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം. അല്ലെങ്കിൽ, സമീപകാല മാന്ദ്യം പുനരാരംഭിക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 21,570 -21,475 -21,400
റെസിസ്റ്റൻസ് ലെവലുകൾ
21,660 -21,765 -21,850
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ ട്രേഡേഴ്സിനു ഹ്രസ്വകാല സപ്പോർട്ട് 21,500 -21,000
പ്രതിരോധം 21,835 -21,125.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 357.05 പോയിന്റ് നേട്ടത്തിൽ 46,058.20 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 46,200 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്, സൂചിക ഈ ലെവലിനെ മറികടക്കുകയാണെങ്കിൽ, വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 45,600 ലെവലിലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 46,000 -45,725 -45,480
പ്രതിരോധ നിലകൾ
46,200 -46,550 -46,800.
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ട്രേഡർമാർക്കു ഹ്രസ്വകാല സപ്പോർട്ട് 45,600-44,650
പ്രതിരോധം 47,000 -48,500.