ഡൗൺ ട്രെൻഡ് ഒഴിവാക്കാൻ നിഫ്റ്റി 24,500 ന് മുകളിൽ ക്ലോസ് ചെയ്യണം, നിർണായകം

നിഫ്റ്റി 21.65 പോയിൻ്റ് (0.09%) താണ് 24,509.25 ലാണ് ക്ലോസ് ചെയ്തത്. ഹ്രസ്വകാല സപ്പോർട്ട് ലെവൽ 24,500 ന് താഴെ സൂചിക ക്ലോസ് ചെയ്താൽ ഡൗൺ ട്രെൻഡ് തുടരും.
നിഫ്റ്റി താഴ്ന്ന് 24,445.80 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ 24,362.30 എന്ന താഴ്ന്ന നിലവാരത്തിലെത്തി. തുടർന്ന് സൂചിക ക്രമേണ ഉയർന്ന് 24,595.20 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു, ഒടുവിൽ 24,509.25 ൽ ക്ലോസ് ചെയ്തു. ഓട്ടോ, ഫാർമ, മെറ്റൽ, പിഎസ്‌യു ബാങ്കുകൾ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ റിയൽറ്റി, മീഡിയ, ഐടി, എഫ്എംസിജി എന്നിവ നഷ്ടത്തിലായി. 1,416 ഓഹരികൾ ഉയരുകയും 1,161 ഓഹരികൾ ഇടിയുകയും 66 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു.
നിഫ്റ്റി സൂചികയിൽ ഗ്രാസിം, എൻടിപിസി, അൾട്രാടെക് സിമൻ്റ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് ഏറ്റവും ഉയർന്ന നേട്ടം കുറിച്ചത്. വിപ്രോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ്, ഐടിസി എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്.
മൊമെൻ്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീർഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 24,500 ലാണ്. സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ, ഹ്രസ്വകാല പ്രവണത താഴേക്ക് തിരിയാം. അല്ലെങ്കിൽ പിന്തുണ ഏരിയയിൽ നിന്ന് ഒരു പുൾബാക്ക് റാലി പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 24,600 ലാണ്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,500 -24,400 -24,300
പ്രതിരോധം 24,600 -24,700 -24,800
(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,500 -24,000
പ്രതിരോധം 25,000 -25,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 14.80 പോയിൻ്റ് നേട്ടത്തിൽ 52,280.40 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിയേക്കാൾ താഴെയാണ്. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ ഒരു ചെറിയ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ അല്പം പോസിറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 52,200 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാൽ ഇന്ന് നെഗറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 52,400 ലാണ്. ഒരു പുൾബാക്ക് റാലിക്ക്, സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
52,200 -52,000 -51,800
പ്രതിരോധ നിലകൾ
52,400 -52,600 -52,800
(15 മിനിറ്റ് ചാർട്ടുകൾ).

പൊസിഷനൽ ട്രേഡർമാർക്ക്
ഹ്രസ്വകാല സപ്പോർട്ട് 51,900 -50,650
പ്രതിരോധം 53,250 -54,500.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it