നിഫ്റ്റിക്ക് 19,500ല്‍ പിന്തുണ താഴ്ചയിൽ തുടരാൻ സാധ്യത

നിഫ്റ്റി വെള്ളിയാഴ്ച 82.05 പോയിന്റ് (0.42 ശതമാനം) നഷ്ടത്തോടെ 19542.65 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 19,500ന് താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ, വരും ദിവസങ്ങളിൽ കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം.


നിഫ്റ്റി താഴ്ന്ന് 19,542.70 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 19,518.70 എന്ന താഴ്ന്ന നിലവാരം പരീക്ഷിച്ചു. തുടർന്ന് സൂചിക ഒരു ചെറിയ ട്രേഡിംഗ് ബാൻഡിൽ നീങ്ങി. 19,542.65 ൽ ക്ലോസ് ചെയ്തു. സ്വകാര്യ ബാങ്ക് ഒഴികെയുള്ള എല്ലാ മേഖലകളും നഷ്ടത്തിൽ ക്ലോസ് ചെയ്തു.

പൊതുമേഖലാ ബാങ്കുകൾ, ലോഹങ്ങൾ, എഫ്എംസിജി, ഫാർമ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

വിപണിഗതി നെഗറ്റീവ് ആയിരുന്നു, 760 ഓഹരികൾ ഉയർന്നു, 1580 ഓഹരികൾ ഇടിഞ്ഞു, 138 എണ്ണം മാറ്റമില്ലാതെ തുടരുന്നു.

നിഫ്റ്റിയിൽ കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ടി.സി.എസ്, എസ്.ബി.ഐ ലൈഫ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്,

ഐ.ടി.സി, ടാറ്റാ സ്‌റ്റീൽ, ഡിവിസ് ലാബ്, ഹിന്ദുസ്ഥാൻ യൂണിലീവർ എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി കാൻഡിൽ (doji candle) രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെയായി ക്ലോസ് ചെയ്തു. ഈ പാറ്റേൺ താഴേക്കുള്ള ചായ്‌വ് തുടരുമെന്നു സൂചിപ്പിക്കുന്നു. നിഫ്റ്റിക്ക് 19,500 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്താൽ, വരും ദിവസങ്ങളിലും താഴേക്ക് യാത്ര തുടരാം. ഒരു പുൾബാക്ക് റാലിക്ക്, സൂചിക 19,575 ന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം.



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

19,500-19,450-19,400

റെസിസ്റ്റൻസ് ലെവലുകൾ

19,575-19,650-19,700

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 34.45 പോയിന്റ് നഷ്ടത്തിൽ 43,723.05 ലാണ് അവസാനിച്ചത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചിക ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിക്ക് താഴെയായി തുടരുന്നു.

സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ (white candle) രൂപപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു.

ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു. സൂചികയ്ക്ക് 43,500-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. ഈ നിലവാരത്തിന് താഴെ വ്യാപാരം ചെയ്തു നില നിന്നാൽ വരും ദിവസങ്ങളിൽ ഇടിവ് തുടരും. സപ്പോർട്ട് ലെവലിന് മുകളിൽ, ഒരു പുൾബാക്ക് റാലിക്ക് സാധ്യതയുണ്ട്.



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

43,650 - 43,500 -43,300

പ്രതിരോധ നിലകൾ

43,850 -44,050 - 44,200

(15 മിനിറ്റ് ചാർട്ടുകൾ)

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it