വിപണി വരും ദിവസങ്ങളിലും ഇടിവ് തുടരുമോ?
നിഫ്റ്റി 43.05 പോയിന്റ് (0.25 ശതമാനം) താഴ്ന്ന് 17,511.25 ൽ ക്ലോസ് ചെയ്തു. സൂചിക 17,455 ന് താഴെ വ്യാപാരം ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം
നിഫ്റ്റി അൽപം ഉയർന്ന് 17,574.70 ൽ ഓപ്പൺ ചെയ്തെങ്കിലും മുന്നേറ്റം തുടരുന്നതിൽ പരാജയപ്പെട്ടു. സൂചിക രാവിലെ തന്നെ 17,455.40 എന്ന ഇൻട്രാഡേയിലെ താഴ്ന്ന നിലയിലെത്തി. തുടർന്ന് സൂചിക തിരിച്ചു കയറുകയും 17,620.10 എന്ന ഉയർന്ന നിലവാരം പരീക്ഷിക്കുകയും ചെയ്തു. ഒടുവിൽ 43.05 പോയിന്റ് നഷ്ടത്തിൽ 17,511.30 ൽ ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്കുകൾ, മെറ്റൽ, എഫ്‌എംസിജി തുടങ്ങിയ മേഖലകൾ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, റിയൽ എസ്റ്റേറ്റ്, മീഡിയ, ഫാർമ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 926 ഓഹരികൾ ഉയർന്നു, 1268 എണ്ണം ഇടിഞ്ഞു, 158 എണ്ണം മാറ്റമില്ലാതെ തുടർന്നു. ഇത് മാർക്കറ്റിന്റെ നെഗറ്റീവ് സമീപനം കാണിക്കുന്നു.
നിഫ്റ്റിയിൽ ഹിൻഡാൽകോ, കോൾ ഇന്ത്യ, ആക്സിസ് ബാങ്ക്, ഐടിസി, എസ്ബിഐ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഏഷ്യൻ പെയിന്റ്‌സ്, എൽ ആൻഡ് ടി, ഡിവിസ് ലാബ്, അദാനി എന്റർപ്രൈസസ്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
സാങ്കേതിക സൂചകങ്ങളും ഹ്രസ്വകാല, മൂവിംഗ് ശരാശരികളും താഴോട്ടുള്ള ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ തുടർച്ചയായ ആറാമത്തെ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലവാരത്തിന് താഴെയായി ക്ലോസ് ചെയ്തു. ഇവയെല്ലാം സൂചിപ്പിക്കുന്നത് കൂടുതൽ ഇടിവിനുള്ള സാധ്യതയാണ്.
നിഫ്റ്റിക്ക് 17,455 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ 17,350 എന്ന ഹ്രസ്വകാല സപ്പോർട്ട് ലെവൽ പരീക്ഷിച്ചേക്കാം. ഒരു പുൾബായ്ക്ക് റാലി തുടങ്ങുന്നതിന് സൂചിക 17620 ലെവലിന് മുകളിൽ ട്രേഡ് ചെയ്യണം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,455-17,400-17,350
റെസിസ്റ്റൻസ് ലെവലുകൾ
17,545-17,620-17,700
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത - താഴ്ച
ബാങ്ക് നിഫ്റ്റി 5.65 പോയിന്റ് നേട്ടത്തോടെ 40,001.55 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും താഴാേട്ടുള്ള ചായ്‌വ് സൂചിപ്പിക്കുന്നു. എന്നാൽ പ്രതിദിന ചാർട്ട് തുടർച്ചയായ അഞ്ച് ബ്ലായ്ക്ക് കാൻഡിലുകൾക്ക് ശേഷം ഒരു ഡോജി മെഴുകുതിരി രൂപപ്പെട്ടു. പിന്തുണ ഏരിയയ്ക്ക് സമീപം വാങ്ങൽ പിന്തുണ ഉയർന്നുവരുന്നതായി നീണ്ട താഴത്തെ നിഴൽ സൂചിപ്പിക്കുന്നു.
സൂചിക 39,600-ന് താഴെ ട്രേഡ് ചെയ്യുകയാണെങ്കിൽ, സൂചിക 39,400 എന്ന ഹ്രസ്വകാല സപ്പോർട്ട് ലെവൽ പരീക്ഷിച്ചേക്കാം. പുൾബായ്ക്ക് റാലി നടത്തുന്നതിന് സൂചിക 40,150-ന് മുകളിൽ ട്രേഡ് ചെയ്തു തുടരണം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 39,850-39,600-39,400
റെസിസ്റ്റൻസ് ലെവലുകൾ
40,150-40,400-40,600
(15 മിനിറ്റ് ചാർട്ടുകൾ)