നിഫ്റ്റി ഇൻട്രാഡേ സപ്പോർട്ട് ലെവലായ 21,200ന് താഴെ നീങ്ങിയാൽ ഇടിവ് ഇന്നും തുടരാം
(ജനുവരി 23ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)
നിഫ്റ്റി 333 പോയിന്റ് (1.54 ശതമാനം) ഇടിഞ്ഞ് 21,238.80 ലാണ് ക്ലോസ് ചെയ്തത്. 21,200 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് താഴെയാണ് സൂചിക നീങ്ങുന്നതെങ്കിൽ, ഇടിവ് ഇന്നും തുടരാം.
നിഫ്റ്റി ഉയർന്ന് 21,716.70 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 21,750.30 ൽ ഇൻട്രാഡേ ഹൈ പരീക്ഷിച്ചു. തുടർന്ന് സൂചിക കുത്തനെ ഇടിഞ്ഞ് 21,192.60 എന്ന താഴ്ന്ന നിലയിലെത്തി. 21,238.80 ൽ ക്ലോസ് ചെയ്തു.
ഫാർമ ഒഴികെയുള്ള എല്ലാ മേഖലകളും താഴ്ന്നു. മീഡിയ, റിയൽറ്റി, മെറ്റൽ, ബാങ്ക് മേഖലകളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. വിശാലവിപണി നെഗറ്റീവ് ആയിരുന്നു. 1963 ഓഹരികൾ ഇടിഞ്ഞു, 488 എണ്ണം ഉയർന്നു, 69 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ സിപ്ല, സൺ ഫാർമ, ഭാരതി എയർടെൽ,ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ കൂടുതൽ നേട്ടമുണ്ടാക്കി. ഇൻഡസ് ഇൻഡ് ബാങ്ക്, കോൾ ഇന്ത്യ, ഒഎൻജിസി, അദാനി പോർട്സ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ദൈനംദിന ചാർട്ടിൽ നീണ്ട ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗ് ലെവലിന് താഴെ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 21,200 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെയാണ് വ്യാപാരം ചെയ്യുന്നതെങ്കിൽ, ഇന്ന് കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം. അടുത്ത ഹ്രസ്വകാല പിന്തുണ 21,000 ലെവലിലാണ്. 21300 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 21,200 -21,100 -21,000
റെസിസ്റ്റൻസ് ലെവലുകൾ
21,300 -21,400 -21,500
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ വ്യാപാരികൾക്കു ഹ്രസ്വകാല പിന്തുണ 21,000 -20,500
പ്രതിരോധം 21,500 -21,835
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 1043.15 പോയിന്റ് നഷ്ടത്തിൽ 45,015.05 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ നീണ്ട ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗ് ലെവലിന് താഴെ ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 44,900 ൽ ഇൻട്രാഡേ പിന്തുണയുണ്ട്, സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബെയറിഷ് ട്രെൻഡ് തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 44,600 ലെവലിലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 44,900 -44,600 -44,300
പ്രതിരോധ നിലകൾ
45,200 -45,450 -45,700
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡർമാർക്കു ഹ്രസ്വകാല സപ്പോർട്ട് 44,600 -43,500
പ്രതിരോധം 45,600 -46,600.