പോസിറ്റീവ് ട്രെൻഡിനായി നിഫ്റ്റി ഈ പോയിന്റിനു മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം

നിഫ്റ്റി 30.20 പോയിൻ്റ് (0.12%) താഴ്ന്ന് 24,479.05 ൽ ക്ലോസ് ചെയ്തു. 24,500 എന്ന ഹ്രസ്വകാല സപ്പോർട്ടിന് താഴെ സൂചിക തുടർന്നാൽ ഇടിവ് തുടരും.
നിഫ്റ്റി ഉയർന്ന് 24,568.90 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ 24,582.60 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. തുടർന്ന് സൂചിക കുത്തനെ ഇടിഞ്ഞ് 24,074.20 എന്ന താഴ്ന്ന നിലയിലെത്തി. ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ, സൂചിക താഴ്ന്ന നിലയിൽ നിന്ന് കരകയറി 24,479.05 ൽ ക്ലോസ് ചെയ്തു.
എഫ്എംസിജി, മീഡിയ, ഐടി, ഫാർമ തുടങ്ങിയ മേഖലകൾ മികച്ച നേട്ടം കൈവരിച്ചപ്പോൾ റിയൽറ്റി, ബാങ്കുകൾ, ലോഹം എന്നിവ നഷ്ടത്തിലായി. 1052 ഓഹരികൾ ഉയരുകയും 1505 ഓഹരികൾ ഇടിയുകയും 87 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റി 50 യിൽ ടൈറ്റൻ, ഐടിസി, ടാറ്റാ കൺസ്യൂമർ, അദാനി പോർട്ട്സ് എന്നിവയാണു കൂടുതൽ നേട്ടമുണ്ടാക്കിയത്. ശ്രിറാം ഫിൻ, എൽ ആൻഡ് ടി, ഹിൻഡാൽകോ, ബജാജ് ഫിനാൻസ് എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.
മൊമെൻ്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ് ക്ലോസ് ചെയ്തത്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക് രൂപപ്പെടുത്തി, കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. കാൻഡിൽ സ്റ്റിക്കിൻ്റെ താഴത്തെ നീണ്ട നിഴൽ സൂചിപ്പിക്കുന്നത്, പിന്തുണ ഏരിയയ്ക്ക് സമീപം വാങ്ങൽ താൽപ്പര്യം ഉയർന്നുവന്നതായാണ്. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 24,450 ലാണ്. പ്രതിരോധം 24,600 ആണ്. പോസിറ്റീവ് ട്രെൻഡിനായി സൂചിക 24,600 നു മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം. . അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,450 -24,350 -24,250
പ്രതിരോധം 24,600 -24,700 -24,800
(15-മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ട്രേഡിംഗ്:

ഹ്രസ്വകാല പിന്തുണ 24,500 -24,000
പ്രതിരോധം 25,000 -25,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 502.10 പോയിൻ്റ് നഷ്ടത്തിൽ 51,778.30 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയാണ്.സൂചിക ദൈനംദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി ഹ്രസ്വകാല പിന്തുണ നിലവാരമായ 51,900-ന് താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് പക്ഷപാതത്തെ സൂചിപ്പിക്കുന്നു. സൂചിക ഈ നിലയ്ക്ക് താഴെ തുടരുകയാണെങ്കിൽ കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 50,650 ലാണ്. സൂചികയ്ക്ക് 51,900 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. ഒരു പുൾബാക്ക് റാലിക്ക്, സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
51,600 -51,350 -51,150
പ്രതിരോധ നിലകൾ
51,900 -52,150 -52,400
(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷനൽ ട്രേഡർമാർക്കു
ഹ്രസ്വകാല സപ്പോർട്ട് 50,650 -49,300
പ്രതിരോധം 51,900 -53,250.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it