സൂചികകള്‍ നെഗറ്റീവ് ചായ്‌വിൽ
നിഫ്റ്റി ഇന്നലെ 57.30 പോയിന്റ് (0.29 ശതമാനം) നഷ്ടത്തിൽ 19,386.70-ൽ സെഷൻ അവസാനിപ്പിച്ചു. സൂചിക 19,370-ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഡൗൺ ട്രെൻഡ് തുടരാം.
നിഫ്റ്റി ഉയർന്ന് 19,535.20 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ ഇൻട്രാ ഡേയിലെ ഉയർന്ന നില 19,584.40 ൽ പരീക്ഷിച്ചു. പിന്നീടു സൂചിക ഇടിഞ്ഞ് 19,369 ലെ താഴ്ന്ന നിലയിലെത്തി. 19,386.70 ൽ ക്ലോസ് ചെയ്തു.
ഐടി, എഫ്എംസിജി, റിയൽറ്റി, മീഡിയ മേഖലകൾ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ പൊതുമേഖലാ ബാങ്കുകൾ, ഫാർമ, മെറ്റൽ, ഓട്ടോ മേഖലകളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 1085 ഓഹരികൾ ഉയർന്നു, 1149 എണ്ണം ഇടിഞ്ഞു, 182 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ബിപിസിഎൽ, ഏഷ്യൻ പെയിന്റ്സ്, ഇൻഡസ് ഇൻഡ് ബാങ്ക്, ഇൻഫോസിസ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, റിലയൻസ്, ഒഎൻജിസി, പവർഗ്രിഡ്, ജെഎസ്ഡബ്ള്യു സ്റ്റീൽ എന്നിവയക്കാണ് കൂടുതൽ നഷ്ടം.
മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ് ക്ലോസ് ചെയ്തത്. പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ (black candle) രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു.
സൂചികയ്ക്ക് 19370-ൽ ഇൻട്രാഡേ പിന്തുണയുണ്ട്. ഈ നിലയ്ക്ക് താഴെയാണ് സൂചിക നീങ്ങുന്നതെങ്കിൽ, കൂടുതൽ താഴ്ചയിലാകും. പോസിറ്റീവ് ട്രെൻഡിലാക്കാൻ, സൂചിക 19,465-ന് മുകളിൽ വ്യാപാരം ചെയ്തു നിലനിൽക്കണം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,370-19,300-19,250
റെസിസ്റ്റൻസ് ലെവലുകൾ
19,465-19,525-19,585
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 17.15 പോയിന്റ് നേട്ടത്തിൽ 44,496.20 ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. എങ്കിലും മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടു മുകളിൽ ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 44,500 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. ഈ ലെവലിന് മുകളിൽ സൂചിക ക്ലോസ് ചെയ്താൽ ഹ്രസ്വകാല ട്രെൻഡ് ബുള്ളിഷ് ആയി മാറാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,300 -44,100 -43,900
പ്രതിരോധ നിലകൾ
44,500-44,700 -44,900
(15 മിനിറ്റ് ചാർട്ടുകൾ)