നിഫ്റ്റി ഈ നിലവാരത്തിന് താഴെ തുടർന്നാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം

നിഫ്റ്റി 65.55 പോയിൻ്റ് (0.27%) താഴ്ന്ന് 24,413.50 ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല പ്രതിരോധമായ 24,500 ന് താഴെ തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും ഇടിവ് തുടരും.

നിഫ്റ്റി താഴ്ന്ന് 24,444.90 ൽ വ്യാപാരം ആരംഭിച്ച് 24,307.30 എന്ന താഴ്ന്ന നിലയിലെത്തി. ക്ലോസിംഗ് സെഷനിൽ സൂചിക തിരിച്ചു കയറി 24,413.50 ൽ ക്ലോസ് ചെയ്തു. മാധ്യമങ്ങൾ, റിയൽറ്റി, ഫാർമ, ഐടി എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. പ്രധാന നഷ്ടം ബാങ്ക്, ധനകാര്യ സേവനങ്ങൾ, എഫ്എംസിജി എന്നിവയ്ക്കാണ്. 1895 ഓഹരികൾ ഉയർന്നു, 670 എണ്ണം ഇടിഞ്ഞു, 81 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാല വിപണി പാേസിറ്റീവ് ആയി നിന്നു.
നിഫ്റ്റി സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടം എച്ച്‌ഡിഎഫ്‌സി ലൈഫ്, ബിപിസിഎൽ, ടെക് മഹീന്ദ്ര, എൻടിപിസി എന്നിവയ്ക്കാണ്. ബജാജ് ഫിൻസെർവ്, ടാറ്റാ കൺസ്യൂമർ, ബ്രിട്ടാനിയ, ആക്സിസ് ബാങ്ക് എന്നിവ കൂടുതൽ നഷ്ടത്തിലായി.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ മാന്ദ്യം തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പ്രതിരോധം 24,500 ലാണ്, സൂചിക ഈ നിലവാരത്തിന് താഴെ തുടർന്നാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. സൂചികയ്ക്ക് 24,400 ൽ ഇൻട്രാഡേ പിന്തുണയുണ്ട്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,400 -24,300 -24,200
പ്രതിരോധം 24,500 -24,600 -24,700
(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,000 -23,365
പ്രതിരോധം 24,500 -25,000.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 461.30 പോയിൻ്റ് നഷ്ടത്തിൽ 51,317.00 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ അനുസരിച്ച്, വരും ദിവസങ്ങളിലും ഇടിവ് തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 51,600 ലെവലിലാണ്. ഒരു പുൾബാക്ക് റാലി തുടങ്ങാൻ, സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
51,200 -50,800 -50,400
പ്രതിരോധ നിലകൾ
51,600 -51,900 -52,200.
(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡർമാർക്ക്
ഹ്രസ്വകാല സപ്പോർട്ട് 50,650 -49,300
പ്രതിരോധം 51,900 -53,250.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it