സൂചികകൾ ഇന്നും ഇടിവിലേക്ക് ?
നിഫ്റ്റി 62.6 പോയിന്റ് (0.34 ശതമാനം) താഴ്ന്ന് 18,285.40 ക്ലോസ് ചെയ്തു. നിഫ്റ്റി 18,250 ന് താഴെ പോയാൽ കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം.
നിഫ്റ്റി താഴ്ന്ന് 18,294.80 ൽ വ്യാപാരം ആരംഭിച്ചു. തുടർന്ന് സൂചിക കയറി 18,392.60 എന്ന ഇൻട്രാഡേ ഉയർന്ന നിലവാരം പരീക്ഷിച്ചു. എന്നാൽ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ, സൂചിക ക്രമേണ ഇടിഞ്ഞ് 18,262.90 എന്ന ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.18,285.40 ൽ ക്ലോസ് ചെയ്തു.
ഫാർമ, മീഡിയ, എഫ്എംസിജി, ഐടി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ, ലോഹങ്ങൾ, ധനകാര്യ സേവനങ്ങൾ, ബാങ്കുകൾ എന്നിവ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട മേഖലകളായി. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 1048 ഓഹരികൾ ഉയർന്നു, 1145 എണ്ണം ഇടിഞ്ഞു, 177 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ സൺ ഫാർമ, ഡോ. റെഡ്ഡീസ്, ഹീറോ മോട്ടോ കോർപ്, ഐടിസി എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, അഡാനി എന്റർപ്രൈസസ്, അദാനി പോർട്ട്‌സ്, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐബാങ്ക് എന്നിവയ്ക്കാണ് പ്രധാന നഷ്ടം.
മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. എന്നാൽ സൂചിക ഹ്രസ്വകാല, ദീർഘകാല സിംപിൾ മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ ഒരു ചെറിയ ബ്ലായ്ക്ക് കാൻഡിൽ മെഴുകുതിരി രൂപപ്പെടുത്തി മുമ്പത്തെ കാൻഡിലിനു താഴെ ക്ലോസ് ചെയ്തു. കാൻഡിലിന്റെ മുകളിലെ നിഴൽ സൂചിപ്പിക്കുന്നത് പ്രതിരോധ മേഖലയ്ക്ക് സമീപം വിൽപ്പന സമ്മർദ്ദം ഉയർന്നു എന്നാണ്. നിഫ്റ്റിക്ക് 18,250 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. ഈ നിലയ്ക്ക് താഴെ സൂചിക വ്യാപാരം ചെയ്തു നിലനിന്നാൽ ഇന്നും ഇടിവ് തുടരാം. ബുള്ളിഷ് ട്രെൻഡിലേക്കു മാറാൻ, സൂചിക 18,450 ലെവലിന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
പിന്തുണ - പ്രതിരോധനിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
18,250-18,185-18,100
റെസിസ്റ്റൻസ് ലെവലുകൾ
18,320-18,385-18,450
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 276.60 പോയിന്റ് നഷ്ടത്തിൽ 43,677.85 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ സൂചിക ചെറിയ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 43,600 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നിലനിൽക്കുകയാണെങ്കിൽ, ഇന്ന് കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം. സൂചികയ്ക്ക് 44,150 ലെവലിൽ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ തുടരുന്നിടത്തോളം താഴോട്ട് പക്ഷപാതം തുടരും.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
43,600 -43,450 -43,300
പ്രതിരോധ നിലകൾ
43,800 -44,000 - 44,150
(15 മിനിറ്റ് ചാർട്ടുകൾ)