വിപണിയിൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം
നിഫ്റ്റി 25.85 പോയിന്റ് (0.15 ശതമാനം) ഉയർന്ന് 17,769.25 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 17,807 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ പോസിറ്റീവ് ആക്കം ഇന്നും തുടരും.
നിഫ്റ്റി അൽപം ഉയർന്ന് 17,761.60 ൽ വ്യാപാരം ആരംഭിച്ചു, കൂടുതൽ മുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് സൂചിക 17,716.80 എന്ന താഴ്ന്ന നിലവാരത്തിലെത്തി. അതിനുശേഷം സൂചിക ഉയർന്ന് 17,769.25 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 17807 എന്ന ഇൻട്രാഡേ ഉയർന്ന നിലവാരം പരീക്ഷിച്ചു.
പൊതുമേഖലാ ബാങ്കുകൾ, മെറ്റൽ, റിയൽറ്റി, എഫ്എംസിജി എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ മാധ്യമങ്ങൾ, ധനകാര്യ സേവനങ്ങൾ, ഐടി എന്നിവ താഴ്ന്നു ക്ലോസ് ചെയ്തു. 1114 ഓഹരികൾ ഉയർന്നു, 1052 ഓഹരികൾ ഇടിഞ്ഞു, 198 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിയിൽ ബജാജ് ഫിനാൻസ്, അദാനി എന്റർപ്രൈസസ്, ബ്രിട്ടാനിയ, ബജാജ് ഫിൻസെർവ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം എച്ച്ഡിഎഫ്സി ലൈഫ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവയ്ക്കാണ്.
മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരിയും പോസിറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ചെറിയ വൈറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ കൂടുതൽ ഉയർച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 17,807 ലെവലിൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 17,865 ലെവലിൽ തുടരുന്നു. 17,535 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ
പിന്തുണ - പ്രതിരോധനിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,750-17,710-17,670
റെസിസ്റ്റൻസ് ലെവലുകൾ
17,800-17,850-17,900
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 42.75 പോയിന്റ് നേട്ടത്തിൽ 42,678.50 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 42,700 ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്.
സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിൽ സൂചിക 43,000 എന്ന ഹ്രസ്വകാല പ്രതിരോധ നില പരീക്ഷിച്ചേക്കാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 42,000 ലെവലിലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 42,560 -42,400 -41,300,
പ്രതിരോധ നിലകൾ
42,700 -42,850 -43,000
(15 മിനിറ്റ് ചാർട്ടുകൾ)