പോസിറ്റീവ് ആക്കം നിലനിര്‍ത്താന്‍ നിഫ്റ്റി 22,250ന് മുകളില്‍ തുടരണം
നിഫ്റ്റി 4.75 പോയിന്റ് (0.02 ശതമാനം) ഇടിഞ്ഞ് 22,212.70ല്‍ ക്ലോസ് ചെയ്തു. പോസിറ്റീവ് ട്രെന്‍ഡ് നിലനിര്‍ത്തുന്നതിന്, സൂചിക 22,250ന് മുകളില്‍ ട്രേഡ് ചെയ്തു നിലനില്‍ക്കണം.
നിഫ്റ്റി ഉയര്‍ന്ന് 22,290ല്‍ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 22,297.50 എന്ന റെക്കോര്‍ഡ് നില പരീക്ഷിച്ചു. എന്നാല്‍ ആക്കം തുടരുന്നതില്‍ പരാജയപ്പെട്ട സൂചിക 22,186.10 എന്ന താഴ്ന്ന നിലയിലെത്തി. 22,212.70ല്‍ ക്ലോസ് ചെയ്തു.
മാധ്യമങ്ങള്‍, റിയല്‍റ്റി, ഫാര്‍മ, ഓട്ടോ എന്നീ മേഖലകള്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ കൂടുതല്‍ നഷ്ടം നേരിട്ടത് ബാങ്ക്, മെറ്റല്‍, ഐ.ടി എന്നിവയ്ക്കാണ്. 1,290 ഓഹരികള്‍ ഉയര്‍ന്നു, 1,151 ഓഹരികള്‍ ഇടിഞ്ഞു, 102 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.
നിഫ്റ്റിയില്‍ ബജാജ് ഫിന്‍സെര്‍വ്, എസ്.ബി.ഐ ലൈഫ്, ഡോ. റെഡ്ഡീസ്, ടൈറ്റന്‍ എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബി.പി.സി.എല്‍, എച്ച്.സി.എല്‍ ടെക്, മാരുതി, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. എങ്കിലും സൂചിക ഡെയ്ലി ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിനു തൊട്ടുതാഴെയായി ക്ലോസ് ചെയ്തു. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 22,175 ലെവലിലാണ്. സൂചിക ഈ നിലയ്ക്ക് താഴെ നീങ്ങിയാല്‍, ഇന്നും ഇടിവ് തുടരാം. നിഫ്റ്റിക്ക് 22,250 ലെവലില്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ ഒരു പുള്‍ബാക്ക് റാലി പ്രതീക്ഷിക്കാം.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 22,175-22,100-22,015
റെസിസ്റ്റന്‍സ് ലെവലുകള്‍ 22,250-22,300-22,350
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡേഴ്‌സിനു ഹ്രസ്വകാല സപ്പോര്‍ട്ട് 22,125-21,500
പ്രതിരോധം 22,500-23,000.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 108.05 പോയിന്റ് നഷ്ടത്തില്‍ 46,811.75ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. കൂടാതെ സൂചിക ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. എന്നാല്‍ സൂചിക കഴിഞ്ഞ ദിവസത്തെ ഡോജി കാന്‍ഡിലിനു ശേഷം ഡെയ്ലി ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി. ഈ പാറ്റേണ്‍ അല്‍പം നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 46,700ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്, സൂചിക ഈ നിലയ്ക്ക് താഴെ നീങ്ങുകയാണെങ്കില്‍ ഇന്നും നെഗറ്റീവ് പ്രവണത തുടരാം. സൂചികയ്ക്ക് 47,000ല്‍ ഹ്രസ്വകാല പ്രതിരോധമുണ്ട്. ഒരു പുള്‍ബാക്ക് റാലിക്ക്, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 46,700-46,400-46,200
പ്രതിരോധ നിലകള്‍ 47,000-47,200-47,400
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡര്‍മാര്‍ക്കു ഹ്രസ്വകാല സപ്പോര്‍ട്ട് 45,600-44,500
പ്രതിരോധം 47,000-48,500.