മിക്ക സൂചികകളും പോസിറ്റീവ്
നിഫ്റ്റി ഇന്നലെ 8.25 പോയിന്റ് (0.04 ശതമാനം) നേട്ടത്തോടെ 19,680.60 ലാണ് സെഷൻ അവസാനിപ്പിച്ചത്. ബുള്ളിഷ് ട്രെൻഡ് തുടരുന്നതിന്, സൂചിക 19780.00 ലെവലിന് മുകളിൽ ക്ലോസ് ചെയ്യണം.
നിഫ്റ്റി ഉയർന്ന് 19,729.30ൽ വ്യാപാരം തുടങ്ങി. ക്രമേണ ഇടിഞ്ഞ് 19,615.90 എന്ന താഴ്ന്ന നിലയിലെത്തി. എങ്കിലും അവസാനം ഉയർന്ന് 19,680.60 ൽ ക്ലോസ് ചെയ്തു. മെറ്റൽ, മീഡിയ, ഓട്ടോ, ഫാർമ തുടങ്ങിയ മേഖലകൾ നേട്ടമുണ്ടാക്കിയപ്പോൾ പൊതുമേഖലാ ബാങ്കുകൾ, എഫ്എംസിജി, റിയാലിറ്റി, ഐടി എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 1065 ഓഹരികൾ ഉയർന്നു, 1179 ഓഹരികൾ ഇടിഞ്ഞു, 155 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ഹിൻഡാൽകോ, ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ള്യു സ്റ്റീൽ, എൻടിപിസി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, അതേസമയം ഏഷ്യൻ പെയിന്റ്‌സ്, ഐടിസി, എൽ ആൻഡ് ടി , ബ്രിട്ടാനിയ എന്നിവയ്ക്കാണ് പ്രധാന നഷ്ടം.
നിഫ്റ്റി സൂചിക ഇടക്കാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്, എന്നാൽ സൂചിക അഞ്ച് ദിവസത്തെ സിംപിൾ മൂറിംഗ് ശരാശരിക്ക് താഴെയാണ്. MACD (Moving Average Convergence/Divergence) സൂചകം പ്രതിദിന ചാർട്ടിൽ വിൽപന സിഗ്നൽ നൽകി, മറ്റെല്ലാ സൂചകങ്ങളും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ തുടർച്ചയായി മൂന്നാമത്തെ ബ്ലാക്ക് കാൻഡിൽ (black candle) രൂപപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടു മുകളിൽ ക്ലോസ് ചെയ്തു. ഇതെല്ലാം സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു.
സൂചിക 19,650-ന്റെ ഇൻട്രാഡേ പിന്തുണയ്‌ക്ക് താഴെയായി നീങ്ങിയാൽ ഇന്ന് നേരിയ നെഗറ്റീവ് പ്രവണത പ്രതീക്ഷിക്കാം. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക 19,780-ന് മുകളിൽ നീങ്ങണം.
പിന്തുണ - പ്രതിരോധനിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,650-19,575-19,500
റെസിസ്റ്റൻസ് ലെവലുകൾ
19,700-19,780-19,850
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 78.05 പോയിന്റ് നഷ്ടത്തിൽ 45,845.00 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. എന്നാൽ സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. സൂചിക 45,850 ലെവലിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഇന്നും ഇടിവ് തുടരാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 45,500 ലെവലിലാണ്. ഒരു തിരിച്ചുവരവിന് സൂചിക 45,950 ലെവലിന് മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
45,650 -45,450 -45300
പ്രതിരോധ നിലകൾ
45,850 -46,050 -46,250
(15 മിനിറ്റ് ചാർട്ടുകൾ)