കരടിയെ പേടിച്ച് സൂചികകൾ
ജൂൺ 23ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സാങ്കേതിക വിശകലനം
വെള്ളിയാഴ്ച, നിഫ്റ്റി 105.75 പോയിന്റ് (0.56 ശതമാനം) താഴ്ന്ന് 18,665.50 ലാണ് ക്ലോസ് ചെയ്തത്. സൂചികയ്ക്ക് 18,600-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്താൽ ബെയറിഷ് ട്രെൻഡ് തുടരും.
നിഫ്റ്റി താഴ്ന്നു 18,741.80 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ തന്നെ 18,647.10 എന്ന ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. തുടർന്ന് സൂചിക പാർശ്വ നീക്കങ്ങളിലായി. 18,665.50 ൽ ക്ലോസ് ചെയ്തു.
ഫാർമ ഒഴികെയുള്ള എല്ലാ മേഖലകളും താഴ്ന്ന നിലയിൽ ക്ലോസ് ചെയ്തു. മെറ്റൽ, മീഡിയ, പൊതുമേഖലാ ബാങ്കുകൾ, ഓട്ടോ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 543 ഓഹരികൾ ഉയർന്നു, 1703 ഓഹരികൾ ഇടിഞ്ഞു, 129 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ഇൻഡസ് ഇൻഡ് ബാങ്ക്, ഡോ. റെഡ്ഡീസ്, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം അദാനി എന്റർപ്രെെസസ്, അദാനി പോർട്സ്, ബിപിസിഎൽ, ഹിൻഡാൽകോ എന്നിവയ്ക്കാണ്.
സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. മാത്രമല്ല, സൂചിക ദൈനംദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി ഉയരുന്ന ട്രെൻഡ് ലൈനിന് താഴെയായി ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ആക്കം കരടികൾക്ക് അനുകൂലമായി മാറുന്നു എന്നാണ്.
സൂചികയ്ക്ക് 18,600-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ വരും ദിവസങ്ങളിലും ബെയറിഷ് ട്രെൻഡ് തുടരാം.18,887 സൂചികയുടെ പ്രതിരോധമായി പ്രവർത്തിക്കുന്നു. ബുള്ളിഷ് ട്രെൻഡിലാകാൻ, ഈ ലെവലിന് മുകളിൽ സൂചിക ക്ലോസ് ചെയ്യേണ്ടതുണ്ട്.
പിന്തുണ പ്രതിരാേധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
18,650-18,600-18,550
റെസിസ്റ്റൻസ് ലെവലുകൾ
18,700-18,750-18,800
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 101.95 പോയിന്റ് നഷ്ടത്തിൽ 43,622.90 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, കൂടാതെ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയായി തുടരുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി കാൻഡിൽ രൂപപ്പെടുത്തി മുമ്പത്തെ ബ്ലായ്ക്ക് കാൻഡിലിനു താഴെ ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 43,400-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്താൽ, വരും ദിവസങ്ങളിലും ഇടിവ് തുടരാം. അല്ലാത്തപക്ഷം, അടുത്തിടെയുള്ള സമാഹരണം കുറച്ച് ദിവസത്തേക്ക് കൂടി തുടരാം. ബുള്ളിഷ് ട്രെൻഡിലാകാൻ സൂചിക 44,500 നു മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
43,550 -43,350 -43,200
പ്രതിരോധ നിലകൾ
43,700 -43,850 -44,035
(15 മിനിറ്റ് ചാർട്ടുകൾ)