Begin typing your search above and press return to search.
മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ്, ഹ്രസ്വകാല പ്രതിരോധം 21,500 ലെവലില്‍; ബാങ്ക് നിഫ്റ്റിയ്ക്ക് 46,950ന് മുകളില്‍ മുന്നേറ്റ സാധ്യത
നിഫ്റ്റി 84.8 പോയിന്റ് (0.39 ശതമാനം) ഉയര്‍ന്ന് 22,096.75ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 22,070 ലെവലിന് മുകളില്‍ തുടര്‍ന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരും.
നിഫ്റ്റി താഴ്ന്ന് 21,932.20ല്‍ വ്യാപാരം ആരംഭിച്ചു. രാവിലെ തന്നെ 21,883.30 എന്ന താഴ്ന്ന നിലവാരത്തിലെത്തി. തുടര്‍ന്ന് സൂചിക ഉയര്‍ന്ന് 22,180.70 പരീക്ഷിച്ചു. 22,096.75ല്‍ ക്ലോസ് ചെയ്തു.
ഐ.ടി ഒഴികെയുള്ള എല്ലാ മേഖലകളും നല്ല നേട്ടത്തില്‍ ക്ലോസ് ചെയ്തു. റിയല്‍റ്റി, ഓട്ടോ, ഫാര്‍മ, മീഡിയ എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. വിശാലവിപണി പോസിറ്റീവ് ആയിരുന്നു. 1,621 ഓഹരികള്‍ ഉയര്‍ന്നു. 845 എണ്ണം ഇടിഞ്ഞു. 104 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
ഹീറോ മോട്ടോകോര്‍പ്, മാരുതി, യു.പി.എല്‍, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവയാണ് നിഫ്റ്റിക്ക് കീഴില്‍ ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത്. കൂടുതല്‍ നഷ്ടം എല്‍ ആന്‍ഡ് ടി മൈന്‍ഡ് ട്രീ, ഇന്‍ഫോസിസ്, വിപ്രോ, എച്ച്.സി.എല്‍ ടെക് എന്നിവയ്ക്കാണ്.
നിഫ്റ്റി അഞ്ച്, പതിനഞ്ച് ദിവസത്തെ മൂവിംഗ് ശരാശരികള്‍ക്ക് മുകളില്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു. എങ്കിലും സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ പോസിറ്റീവ് വികാരത്തെ സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 22,070ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. നിഫ്റ്റി ഇതിനു മുകളില്‍ ട്രേഡ് ചെയ്തു നിലനിര്‍ത്തിയാല്‍, പോസിറ്റീവ് ട്രെന്‍ഡ് വരും ദിവസങ്ങളിലും തുടരാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പ്രതിരോധം 21,500 ലെവലില്‍ തുടരുന്നു.
ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 22,070 -22,000 -21,910
പ്രതിരോധം 22,150 -22,225 -22,300
(15-മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 21,850 -21,200
പ്രതിരോധം 22,500 -23,000.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 178.85 പോയിന്റ് നേട്ടത്തില്‍ 46,863.75ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു. എന്നാല്‍ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളില്‍ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഉയര്‍ച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 46,740 ലാണ്. അതേസമയം പ്രതിരോധം 46,950 ആണ്. സൂചിക 46,950 ന് മുകളില്‍ നീങ്ങിയാല്‍ ഇന്നും മുന്നേറ്റം തുടരാം.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 46,740 -46,570 -46,400
പ്രതിരോധ നിലകള്‍
46,950 -47,150 -47,350
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്കു
ഹ്രസ്വകാല സപ്പോര്‍ട്ട് 46,000 -44,500
പ്രതിരോധം 47,000 -48,500.
Next Story
Videos