22,100ലെ പിന്തുണ നിലനിര്‍ത്താനായില്ലെങ്കില്‍ നിഫ്റ്റി കൂടുതല്‍ ഇടിഞ്ഞേക്കും
നിഫ്റ്റി 90.65 പോയിന്റ് (0.41 ശതമാനം) ഇടിഞ്ഞ് 22,122.05ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 22,100ന് താഴെ നീങ്ങിയാല്‍ കൂടുതല്‍ ഇടിവ് പ്രതീക്ഷിക്കാം.
നിഫ്റ്റി താഴ്ന്ന് 22,169.20ല്‍ വ്യാപാരം തുടങ്ങി. രാവിലെ 22,075.20 എന്ന താഴ്ന്ന നിലവാരം പരീക്ഷിച്ചു. പിന്നീട് സൂചിക പാര്‍ശ്വനീക്കങ്ങളിലായിരുന്നു. 22,122.05 പോയിന്റില്‍ ക്ലോസ് ചെയ്തു. ഓട്ടോയും റിയല്‍റ്റിയും നല്ല നേട്ടത്തില്‍ അവസാനിച്ചു. മറ്റെല്ലാ മേഖലകളും നഷ്ടത്തിലായി. ഐ.ടി, മെറ്റല്‍, ബാങ്കുകള്‍, ഫാര്‍മ എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്.
വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 958 ഓഹരികള്‍ ഉയര്‍ന്നു, 1,443 എണ്ണം ഇടിഞ്ഞു, 142 എണ്ണം മാറ്റമില്ലാതെ തുടരുന്നു. നിഫ്റ്റിയില്‍ എല്‍ ആന്‍ഡ് ടി, പവര്‍ ഗ്രിഡ്, അദാനി എന്റര്‍പ്രൈസസ്, ബി.പി.സി.എല്‍ എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കി. ഏഷ്യന്‍ പെയിന്റ്‌സ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഹിന്‍ഡാല്‍കോ, ഡിവിസ് ലാബ് എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. എങ്കിലും സൂചിക ഡെയ്ലി ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ കാന്‍ഡിലിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 22,100ലാണ്. സൂചിക ഈ നിലവാരത്തിന് താഴെയായാല്‍ ഇന്നും മാന്ദ്യം തുടരാന്‍ സാധ്യതയുണ്ട്. നിഫ്റ്റിക്ക് 22,175ല്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളില്‍ ട്രേഡ് ചെയ്തു നിലനിര്‍ത്തിയാല്‍, ഒരു പുള്‍ബാക്ക് റാലി പ്രതീക്ഷിക്കാം
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 22,100-22,015-21,950
റെസിസ്റ്റന്‍സ് ലെവലുകള്‍ 22,175-22,250-22,300
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ വ്യാപാരികള്‍ക്കു ഹ്രസ്വകാല സപ്പോര്‍ട്ട് 22,125-21,500
പ്രതിരോധം 22,500-23,000.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 235.25 പോയിന്റ് നഷ്ടത്തില്‍ 46,576.50ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. എന്നാല്‍ സൂചിക ഡെയ്ലി ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 46,500ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്, ഈ നിലവാരത്തിന് താഴെയായാല്‍ ഇടിവ് തുടരും. സൂചികയ്ക്ക് 46,800ല്‍ ഹ്രസ്വകാല പ്രതിരോധമുണ്ട്. ഒരു പുള്‍ബാക്ക് റാലിക്ക്, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 46,500-46,300-46,100
പ്രതിരോധ നിലകള്‍ 46,800-47,000-47,200
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡര്‍മാര്‍ക്കു ഹ്രസ്വകാല സപ്പോര്‍ട്ട് 45,600-44500
പ്രതിരോധം 47,000-48,500.