നിഫ്റ്റിക്ക് 18,600-ൽ ഹ്രസ്വകാല പിന്തുണ

ജൂൺ 26 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സാങ്കേതിക വിശകലനം

ഇന്നലെ നിഫ്റ്റി 25.70 പോയിന്റ് (0.14 ശതമാനം) ഉയർന്ന് 18,691.20 ലാണ് ക്ലോസ് ചെയ്തത്. സൂചികയ്ക്ക് 18,600-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. ഈ നിലയ്ക്ക് മുകളിൽ തുടരുകയാണെങ്കിൽ, സമാഹരണം കുറച്ച് ദിവസത്തേക്ക് കൂടി തുടരാം.


നിഫ്റ്റി അൽപം ഉയർന്ന് 18,682.30 ൽ വ്യാപാരം തുടങ്ങി. രാവിലെ ഇൻട്രാഡേയിലെ ഉയർന്ന നില 18,722.10 പരീക്ഷിച്ചു. തുടർന്ന് സൂചിക 18,646.70 എന്ന ഇൻട്രാഡേയിലെ താഴ്ന്ന നിലയിലെത്തി. അതിനുശേഷം സൂചിക പാർശ്വ നീക്കങ്ങളിലായിരുന്നു. ഒടുവിൽ 18,691.20 ൽ ക്ലോസ് ചെയ്തു.

പൊതുമേഖലാ ബാങ്കുകൾ ഒഴികെ എല്ലാ മേഖലകളും നേട്ടത്തിൽ ക്ലോസ് ചെയ്തു. ഫാർമ, ഓട്ടോ, ലോഹം, എഫ്എംസിജി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 1186 ഓഹരികൾ ഉയർന്നു, 1047 ഓഹരികൾ ഇടിഞ്ഞു, 143 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ സിപ്ല, അദാനി എന്റർപ്രൈസസ്, ഹീറോ മോട്ടോ കോർപ്, ടാറ്റാ കൺസ്യൂമർ പ്രാെഡക്ട്സ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ എൻടിപിസി, ടിസിഎസ്, റിലയൻസ്, കോൾ ഇന്ത്യ എന്നിവയ്ക്കാണ് പ്രധാന നഷ്ടം.

സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി കാൻഡിൽ (Doji Candlestick)രൂപപ്പെടുത്തി, മുമ്പത്തെ ബ്ലാക്ക് കാൻഡിലിനുള്ളിൽ (Black Candlestick)ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 18,600-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ, ബെയറിഷ് ട്രെൻഡ് പുനരാരംഭിക്കാം. അല്ലെങ്കിൽ, സൂചിക കുറച്ച് ദിവസത്തേക്ക് സപ്പോർട്ട് ലെവലിന് മുകളിൽ ഏകീകരിക്കപ്പെട്ടേക്കാം. 18,887 സൂചികയുടെ പ്രതിരോധമായി പ്രവർത്തിക്കുന്നു. ബുള്ളിഷ് ട്രെൻഡിലേക്കു മാറാൻ ഈ ലെവലിന് മുകളിൽ സൂചിക ക്ലോസ് ചെയ്യേണ്ടതുണ്ട്.



പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

18,650-18,600-18,550

റെസിസ്റ്റൻസ് ലെവലുകൾ

18,700-18,750-18,800

(15 മിനിറ്റ് ചാർട്ടുകൾ)


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 18.15 പോയിന്റ് നേട്ടത്തിൽ 43,641.05ലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, കൂടാതെ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ തുടരുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ബ്ലാക്ക് കാർഡിൽ (Black Candle)രൂപപ്പെടുത്തി മുമ്പത്തെ ക്ലോസിംഗിനു തൊട്ടുമുകളിൽ ക്ലോസ് ചെയ്തു.

സൂചികയ്ക്ക് 43,400-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്താൽ, ഡൗൺ ട്രെൻഡ് പുനരാരംഭിക്കാം. അല്ലാത്തപക്ഷം, അടുത്തിടെയുള്ള സമാഹരണം കുറച്ച് ദിവസത്തേക്ക് കൂടി തുടരാം. ബുള്ളിഷ് ട്രെൻഡിലാക്കാൻ സൂചിക 44,500 ലെവലിന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

43,550 -43,350 -43,200

പ്രതിരോധ നിലകൾ

43,700 -43,850 -44,035

(15 മിനിറ്റ് ചാർട്ടുകൾ)

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it