ബുള്ളിഷ് ട്രെന്‍ഡ് തുടരാനുള്ള സാധ്യത, നിഫ്റ്റിക്ക് 23,815 ലെവലില്‍ ഇന്‍ട്രാഡേ പിന്തുണ

നിഫ്റ്റി 147.50 പോയിന്റ് (0.62%) ഉയര്‍ന്ന് 23,868.80 എന്ന റെക്കോര്‍ഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. സൂചിക 23,815 ലെവലിന് മുകളില്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് നീക്കം പ്രതീക്ഷിക്കാം.
നിഫ്റ്റി 23,723.10 ല്‍ ഫ്‌ളാറ്റ് ആയി വ്യാപാരം തുടങ്ങി. രാവിലെ 23,670.40 എന്ന താഴ്ന്ന നിലവാരത്തിലെത്തി. സൂചിക ക്രമേണ ഉയര്‍ന്ന് റെക്കോര്‍ഡ് ഉയരമായ 23,889.90 പരീക്ഷിച്ച ശേഷം 23,868.80 ല്‍ ക്ലോസ് ചെയ്തു.
മീഡിയ, ബാങ്കുകള്‍, ധനകാര്യ സേവനങ്ങള്‍, എഫ്എംസിജി മേഖലകള്‍ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ ലോഹം, റിയല്‍റ്റി, ഓട്ടോ, ഐടി എന്നിവ നഷ്ടത്തിലായി. 1128 ഓഹരികള്‍ ഉയരുകയും 1371 ഓഹരികള്‍ ഇടിയുകയും 121 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
റിലയന്‍സ്, ഭാരതി എയര്‍ടെല്‍, അള്‍ട്രാടെക് സിമന്റ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നിഫ്റ്റി സൂചികയില്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കിയത്. അപ്പോളോ ഹോസ്പിറ്റല്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ടാറ്റാ സ്റ്റീല്‍ എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം.
മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീര്‍ഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ബുള്ളിഷ് ട്രെന്‍ഡ് തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 23,815 ലെവലില്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളില്‍ തുടര്‍ന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് ഇന്നും തുടരാം. 23,900 ലാണ് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം.
ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 23,815 -23,750 -23,675
പ്രതിരോധം 23,900 -23,975 -23,875
(15-മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 23,800 -23,350
പ്രതിരോധം 24,250 -24,750.

ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 264.50 പോയിന്റ് നേട്ടം രേഖപ്പെടുത്തി 52,870.50 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. സാങ്കേതികമായി, മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. കൂടാതെ, സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി റെക്കോര്‍ഡ് ഉയരത്തിന് സമീപം ക്ലോസ് ചെയ്തു. സൂചികയ്ക്ക് 53,000 ലെവലില്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ നീങ്ങുകയാണെങ്കില്‍, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 52,675 ലെവലിലാണ്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
52,675 -52,400 -52,150
പ്രതിരോധ നിലകള്‍
53,000 -53,250 -53,500
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
.

പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക്
ഹ്രസ്വകാല സപ്പോര്‍ട്ട് 52,300 -51,000
പ്രതിരോധം 53,600 -55,000.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it