മൊമെന്റം സൂചകങ്ങൾ "ഓവർസോൾഡ്" മേഖലയിൽ, വിപണിയിൽ ഒരു ബൗൺസ്ബാക്ക് ഉടൻ പ്രതീക്ഷിക്കാം

നിഫ്റ്റി ഇന്നലെ സെഷൻ അവസാനിപ്പിച്ചത് 264.90 പോയിന്റ് (1.39 ശതമാനം) നഷ്ടത്തോടെ 18,857.25 ലാണ്. 18,880 ലെവലിന് താഴെ സൂചിക നിലനിന്നാൽ ബെയറിഷ് ട്രെൻഡ് തുടരാം.

നിഫ്റ്റി ഇടിവോടെ 19,027.30 ൽ വ്യാപാരം ആരംഭിച്ചു, സെഷനിലുടനീളം ബെയറിഷ് ട്രെൻഡ് തുടർന്നു. നിഫ്റ്റി 18,837.80 വരെ താഴ്ന്നു.18,857.25 ൽ ക്ലോസ് ചെയ്തു. എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. മെറ്റൽ, ഓട്ടോ, ഫിനാൻഷ്യൽ സർവീസ്, ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

വിപണിഗതി നെഗറ്റീവ് ആയിരുന്നു, 858 ഓഹരികൾ ഉയർന്നു. 1495 എണ്ണം ഇടിഞ്ഞു. 127 എണ്ണം മാറ്റമില്ലാതെ തുടരുന്നു.

നിഫ്റ്റിയിൽ ആക്സിസ് ബാങ്ക്, ഐ.ടി.സി, എച്ച്.സി.എൽ ടെക്, അദാനി പോർട്സ് എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ കൂടുതൽ നഷ്ടം മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, യു.പി.എൽ, ഏഷ്യൻ പെയിന്റ്സ് എന്നിവയ്ക്കായിരുന്നു.

നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ നീണ്ട ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഇവയെല്ലാം സൂചിപ്പിക്കുന്നത് കൂടുതൽ ഇടിവിനുള്ള സാധ്യതയാണ്. എന്നിരുന്നാലും, 18,800-18,850 മേഖലയിൽ നിഫ്റ്റിക്ക് ഹ്രസ്വകാല പിന്തുണയുണ്ട്. മാത്രമല്ല, മൊമെന്റം സൂചകങ്ങൾ ഓവർസോൾഡ് മേഖലയിൽ തുടരുന്നു, അതിനാൽ ഉടൻ തന്നെ ഒരു ബൗൺസ്ബാക്ക് പ്രതീക്ഷിക്കാം. സൂചിക 18,800 ലെവലിന് താഴെ ക്ലോസ് ചെയ്താൽ, വരും ദിവസങ്ങളിലും ബെയറിഷ് ട്രെൻഡ് തുടരും. അല്ലെങ്കിൽ, പിന്തുണ മേഖലയിൽ നിന്ന് ഒരു പുൾ ബായ്ക്ക് റാലി പ്രതീക്ഷിക്കാം.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

18,835-18,765-18,700

റെസിസ്റ്റൻസ് ലെവലുകൾ

18,900-19,025-19,130

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 18,800-18,500-ൽ തുടരും, പ്രതിരോധം 19,200 -19,500-ൽ.


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 551.85 പോയിന്റ് നഷ്ടത്തിൽ 42,280.15 ൽ അവസാനിച്ചു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു, കൂടാതെ സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്.

ഡെയ്‌ലി ചാർട്ടിൽ നീണ്ട ബ്ലാക്ക് കാർഡിൽ രൂപപ്പെടുത്തിയ സൂചിക, ദിവസത്തിന്റെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലാേസ് ചെയ്തു.. ഈ പാറ്റേൺ കൂടുതൽ ഇടിവിനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 42,000-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് താഴെ നിലനിന്നാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. ഒരു പുൾ ബായ്ക്ക് റാലിക്ക്, സൂചിക 42,500-ന് മുകളിൽ നീങ്ങേണ്ടതുണ്ട്.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

42,100 -41,900 -41,700

പ്രതിരോധ നിലകൾ

42,400 -42,700- 43,000

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 42,000-41,250-ലും പ്രതിരോധം 42,500 -43,000-ലും തുടരും.


Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it