നിഫ്റ്റി 26,100 ന് മുകളില്‍ തുടര്‍ന്നാല്‍ ബുള്ളിഷ് ട്രെന്‍ഡിന് സാധ്യത; ഹ്രസ്വകാല പ്രതിരോധം 26,400
നിഫ്റ്റി 211.90 പോയിൻ്റ് (0.81%) ഉയർന്ന് 26,216.05 എന്ന റെക്കോർഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. 26,100 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് മുകളിൽ സൂചിക തുടർന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരും.
നിഫ്റ്റി 26,005.40 ൽ ഒരു ഫ്ലാറ്റ് നോട്ടിൽ ആരംഭിച്ചു. സൂചിക ക്രമേണ ഉയർന്ന് 26,216.05 ൽ ക്ലാേസ് ചെയ്യും മുമ്പ് 26,250.90 എന്ന റെക്കോർഡ് ഉയരം പരീക്ഷിച്ചു. എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. ഓട്ടോ, മെറ്റൽ, പൊതുമേഖലാ ബാങ്കുകൾ, എഫ്എംസിജി എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. 1006 ഓഹരികൾ ഉയർന്നു, 1608 ഓഹരികൾ ഇടിഞ്ഞു, 111 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
മാരുതി, ഗ്രാസിം, ടാറ്റാ മോട്ടോഴ്‌സ്, ശ്രീറാം ഫിൻ എന്നിവയാണ് നിഫ്റ്റി 50 യി ൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. സിപ്ല, ഒഎൻജിസി, എൽ ആൻഡ് ടി, ഹീറോ മോട്ടോ കോർപ് എന്നിവ കൂടുതൽ നഷ്ടം നേരിട്ടു.
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ആക്കം കാളകൾക്ക് അനുകൂലമായി തുടരുന്നു എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
സൂചികയ്ക്ക് 26,100 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരും. ഹ്രസ്വകാല പ്രതിരോധം 26,400 ലാണ്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 26,200 -26,100 -25,900
പ്രതിരോധം 26,300 -26,400 -26500
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 25,850 -25,350
പ്രതിരോധം 26,400 -27,000.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 273.70 പോയിൻ്റ് നേട്ടത്താേടെ 54,375.35 എന്ന റെക്കോർഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക ദൈനംദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 54,500 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. ഇൻട്രാഡേ പിന്തുണ 54,200 ആണ്. സൂചിക 54,500 എന്ന പ്രതിരോധത്തെ മറികടന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ കയറ്റം പ്രതീക്ഷിക്കാം. അല്ലെങ്കിൽ, സൂചിക കുറച്ച് ദിവസത്തേക്ക് സപ്പോർട്ട് ലെവലിന് താഴെയായി സമാഹരിക്കപ്പെട്ടേക്കാം.
ഇൻട്രാഡേ ട്രേഡറുകൾക്ക്,
സപ്പോർട്ട് 54,200 -54,000 -53,800
പ്രതിരോധം 54,400 -54,600 -54,800
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ വ്യാപാരികൾക്കു
പിന്തുണ 53,400 -52,100
പ്രതിരോധം 54,500 -55,600.