സൂചികകൾ പോസിറ്റീവ് ചായ്‌വില്‍ത്തന്നെ
നിഫ്റ്റി 101.45 പോയിന്റ് (0.57 ശതമാനം) ഉയർന്ന് 17,915.05 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. 17,863 ലെവലിന് മുകളിൽ തുടർന്നാൽ നിഫ്റ്റി അടുത്ത പ്രതിരോധം 18,100 പരീക്ഷിച്ചേക്കാം.
നിഫ്റ്റി കാര്യമായ മാറ്റമില്ലാതെ 17,813.10 ൽ വ്യാപാരം ആരംഭിച്ചു, സൂചിക മുകളിലേക്ക് നീങ്ങി ഇൻട്രാഡേയിലെ ഉയർന്ന നില 17,931.60 ൽ പരീക്ഷിച്ചിട്ട് 17,915.05 ൽ ക്ലോസ് ചെയ്തു. എഫ്എംസിജി ഒഴികെയുള്ള എല്ലാ മേഖലകളും ഉയർന്നു. റിയൽറ്റി, ഐടി, ഓട്ടോ, മെറ്റൽ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. 1312 ഓഹരികൾ ഉയർന്നു, 871 ഓഹരികൾ ഇടിഞ്ഞു, 181 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ബജാജ് ഓട്ടാേ, ബജാജ് ഫിനാൻസ്, ബിപിസിഎൽ, ബജാജ് ഫിൻ സെർവ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം എച്ച്ഡിഎഫ്സി ലെെഫ്, ഹിന്ദുസ്ഥാൻ യൂണിലീവർ, പവർ ഗ്രിഡ്, അദാനി പോർട്സ് എന്നിവയ്ക്കാണ്.
മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും സൂചികയുടെ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ ലോംഗ് വൈറ്റ് കാൻഡിൽ രൂപപ്പെടുത്തി മുമ്പത്തെ പ്രതിരോധമായ 17,863 ന് മുകളിൽ ക്ലോസ് ചെയ്തു. ഇതെല്ലാം കൂടുതൽ ഉയർച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു. സൂചിക 17,863 നു മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിൽ 18,100 എന്ന അടുത്ത പ്രതിരോധം പരീക്ഷിച്ചേക്കാം.
പിന്തുണ - പ്രതിരോധനിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,900-17,850-17,800
റെസിസ്റ്റൻസ് ലെവലുകൾ
17,950-18,000-18,050
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 170.95 പോയിന്റ് നേട്ടത്തിൽ 43,000.85 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ ലോംഗ് വൈറ്റ് കാൻഡിൽ രൂപപ്പെടുത്തി 43,000 എന്ന പ്രതിരോധത്തിൽ ക്ലോസ് ചെയ്തു. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിൽ അടുത്ത ഹ്രസ്വകാല പ്രതിരോധമായ 43,500 പരീക്ഷിച്ചേക്കാം. സൂചികയ്ക്ക് 42,000 ൽ പിന്തുണയുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 42,875 -42,750 -42,600
പ്രതിരോധ നിലകൾ
43,050 -43,200 -43,400
(15 മിനിറ്റ് ചാർട്ടുകൾ)