വിപണിയിൽ ഹ്രസ്വ കാല കുതിപ്പിനുള്ള പ്രവണത
ഇന്നലെ നിഫ്റ്റി 126.20 പോയിന്റ് (0.68 ശതമാനം) ഉയർന്ന് 18,817.40 ലാണ് ക്ലോസ് ചെയ്തത്. സൂചികയ്ക്ക് 18,888-ൽ പ്രതിരോധമുണ്ട്, ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്താൽ, ഹ്രസ്വകാല ട്രെൻഡ് ബുള്ളിഷ് ആയി മാറും.
നിഫ്റ്റി ഉയർന്ന് 18,748.60 ൽ വ്യാപാരം ആരംഭിച്ചു. മുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് സൂചിക 18,714.30 എന്ന താഴ്ന്ന നിലവാരത്തിലെത്തി. പിന്നീട് ഉയർന്ന് 18,817.40 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 18,829.30 എന്ന ഇൻട്രാഡേയിലെ ഉയർന്ന നിലവാരം പരീക്ഷിച്ചു.
എഫ്എംസിജി ഒഴികെയുള്ള എല്ലാ മേഖലകളും നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. ധനകാര്യ സേവനങ്ങൾ, റിയൽറ്റി, ബാങ്കുകൾ, ഐടി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.1282 ഓഹരികൾ ഉയർന്നു, 946 എണ്ണം ഇടിഞ്ഞു, 149 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ എച്ച്ഡിഎഫ്സി ലെെഫ്, അപ്പോളോ ഹോസ്പിറ്റൽസ്, ജെഎസ്ഡബ്ള്യു സ്റ്റീൽ, എസ്ബിഐ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ പ്രധാന നഷ്ടം സിപ്ല, ബ്രിട്ടാനിയ, ടാറ്റാ കൺസ്യൂമർ, യുപിഎൽ എന്നിവയ്ക്കാണ്.
സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുമ്പത്തെ ഡോജി കാൻഡിലിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ പോസിറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 18,888-ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. ഈ നിലയ്ക്ക് മുകളിൽ സൂചിക ക്ലോസ് ചെയ്താൽ, ഹ്രസ്വകാല ട്രെൻഡ് ബുള്ളിഷ് ആയി മാറിയേക്കാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് 18,600 -18,888 എന്ന ട്രേഡിംഗ് ബാൻഡിനുള്ളിൽ സൂചിക സമാഹരിക്കപ്പെട്ടേക്കാം.
പിന്തുണ - പ്രതിരോധനിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
18,765-18,715-18,650
റെസിസ്റ്റൻസ് ലെവലുകൾ
18,825-18,888-18,950
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 480.45 പോയിന്റ് നേട്ടത്തിൽ 44,121.50 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു, എന്നാൽ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലായി ക്ലോസ് ചെയ്തു. മാത്രമല്ല, സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുമ്പത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 44,500 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്താൽ ഹ്രസ്വകാല ട്രെൻഡ് പോസിറ്റീവ് ആയി മാറും. അല്ലെങ്കിൽ, സമീപകാല സമാഹരണം കുറച്ച് ദിവസത്തേക്ക് കൂടി തുടരാം. അടുത്തുള്ള ഇൻട്രാഡേ പിന്തുണ 43,400 ആണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,000 -43,800 -43,600
പ്രതിരോധ നിലകൾ
44,200 - 44,400 -44,600
(15 മിനിറ്റ് ചാർട്ടുകൾ)