Begin typing your search above and press return to search.
നിഫ്റ്റിയില്‍ പോസിറ്റീവ് ചായ്‌വ്; ബാങ്ക് നിഫ്റ്റിക്ക് 46,950ല്‍ പ്രതിരോധം
നിഫ്റ്റി 118.95 പോയിന്റ് (0.54 ശതമാനം) ഉയര്‍ന്ന് 22,123.65ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 22,100ന് മുകളില്‍ തുടര്‍ന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരും.
നിഫ്റ്റി ഉയര്‍ന്ന് 22,053.90ല്‍ വ്യാപാരം ആരംഭിച്ചു. ഈ പോസിറ്റീവ് പ്രവണത തുടര്‍ന്ന് ഇന്‍ട്രാഡേയില്‍ 22,193.60 പരീക്ഷിച്ചു. 22,123.65ല്‍ ക്ലോസ് ചെയ്തു. റിയല്‍റ്റി, പ്രൈവറ്റ് ബാങ്ക്, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസുകള്‍ എന്നിവ ഉയര്‍ന്നു. പൊതുമേഖലാ ബാങ്കുകള്‍, ഐ.ടി, മീഡിയ, എഫ്.എം.സി.ജി എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. വിശാലവിപണി നെഗറ്റീവ് ആയിരുന്നു. 999 ഓഹരികള്‍ ഉയര്‍ന്നു. 1 ,455 എണ്ണം ഇടിഞ്ഞു, 116 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.
റിലയന്‍സ്, ബജാജ് ഓട്ടോ, മാരുതി, ടൈറ്റന്‍ എന്നിവയാണ് നിഫ്റ്റി 50ല്‍ ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത്. യു.പി.എല്‍, ഹീറോ മോട്ടോക്കോര്‍പ്പ്, ടാറ്റാ കണ്‍സ്യൂമര്‍, വിപ്രോ എന്നിവ കൂടുതല്‍ നഷ്ടത്തിലായി.
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളില്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു. എങ്കിലും സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ പോസിറ്റീവ് ചായ്‌വ്
കാണിക്കുന്നു. സൂചികയ്ക്ക് 22,100ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് വരും ദിവസങ്ങളിലും തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 22,500 ലെവലിലാണ്.
ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 22,100 -22,000 -21,900
പ്രതിരോധം 22,200 -22,300 -22400
(15-മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 21,850 -21,200 പ്രതിരോധം 22,500 -23,000.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 185.75 പോയിന്റ് നേട്ടത്തില്‍ 46,785.95ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു. എന്നാല്‍ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. മാത്രമല്ല, സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ പോസിറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 46,725 ലെവലിലാണ്. പ്രതിരോധം 46,950 ആണ്. സൂചിക 46,950ന് മുകളില്‍ നീങ്ങുകയാണെങ്കില്‍, പോസിറ്റീവ് ട്രെന്‍ഡ് ഇന്നും തുടരാം. അല്ലെങ്കില്‍, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 46,725 -46,540 -46,350
പ്രതിരോധ നിലകള്‍
46,950 -47,200 -47,400
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡര്‍മാര്‍ക്കു സപ്പോര്‍ട്ട് 46,000 -45000
പ്രതിരോധം 47,000 -48500.
Next Story
Videos