നിഫ്റ്റിക്ക് 21,925ൽ പിന്തുണ: കൂടുതൽ നഷ്ടം ഒഴിവാക്കാൻ ഇതിന് മുകളിൽ തുടരണം
നിഫ്റ്റി 247.20 പോയിന്റ് (1.11 ശതമാനം) ഇടിഞ്ഞ് 21,951.15ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 21,925 ലെവലില്‍ നിന്ന് താഴേക്ക് നീങ്ങുകയാണെങ്കില്‍ ഇടിവ് ഇന്നും തുടരാം.
നിഫ്റ്റി അല്‍പം ഉയര്‍ന്ന് 22,214.10ല്‍ വ്യാപാരം തുടങ്ങി. രാവിലെ 22,229.20 എന്ന ഇന്‍ട്രാഡേ ഉയര്‍ന്ന നിലവാരം പരീക്ഷിച്ചു. പിന്നീട് സൂചിക ഇടിഞ്ഞ് 21,915.85 എന്ന താഴ്ന്ന നിലയിലെത്തി, ഒടുവില്‍ 21951.15ല്‍ ക്ലോസ് ചെയ്തു. എല്ലാ മേഖലകളും നഷ്ടത്തില്‍ അവസാനിച്ചു. മാധ്യമങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍, റിയല്‍റ്റി, ഓട്ടോ എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട മേഖലകള്‍.
വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 436 ഓഹരികള്‍ ഉയര്‍ന്നു, 2,002 എണ്ണം ഇടിഞ്ഞു, 109 എണ്ണം മാറ്റമില്ലാതെ തുടരുന്നു. നിഫ്റ്റിക്ക് കീഴില്‍ ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, ഇന്‍ഫോസിസ്, ടി.സി.എസ്, ഭാരതി എയര്‍ടെല്‍ എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ പവര്‍ഗ്രിഡ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഐഷര്‍ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങള്‍ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. മാത്രമല്ല, സൂചിക പ്രതിദിന ചാര്‍ട്ടില്‍ നീണ്ട ബ്ലായ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ നെഗറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു.
ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 21,925 ലെവലിലാണ്. സൂചിക ഈ നിലയ്ക്ക് താഴെ നീങ്ങിയാല്‍ വരും ദിവസങ്ങളിലും നെഗറ്റീവ് പ്രവണത തുടരാം. നിഫ്റ്റിക്ക് 22,050ല്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 21,925-21,850-21,775
റെസിസ്റ്റന്‍സ് ലെവലുകള്‍ 22,050-22,140-22,225
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ വ്യാപാരികള്‍ക്കു ഹ്രസ്വകാല സപ്പോര്‍ട്ട് 21,500-21,000
പ്രതിരോധം 22,300-22,750.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 624.90 പോയിന്റ് നഷ്ടത്തില്‍ 45,963.15ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികള്‍ക്ക് താഴെയാണ് സൂചിക. സൂചിക പ്രതിദിന ചാര്‍ട്ടില്‍ നീണ്ട ബ്ലായ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഇടിവ് തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
സൂചികയ്ക്ക് 45,900ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാല്‍ വരും ദിവസങ്ങളിലും ഇടിവ് തുടരാം. സൂചികയ്ക്ക് 46,265ല്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 45,900-45,600-45,300
പ്രതിരോധ നിലകള്‍ 46,265-46,550-46,800
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്കു ഹ്രസ്വകാല സപ്പോര്‍ട്ട് 45,300-44,450
പ്രതിരോധം 47,000-48,500.